Football

ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി തരിപ്പണം; ന്യൂകാസില്‍ താണ്ഡവം

ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി തരിപ്പണം; ന്യൂകാസില്‍ താണ്ഡവം
X


പാരിസ്: പിഎസ്ജിയുടെ ഹോം ഗ്രൗണ്ടിലെത്തി അവരെ തരിപ്പണമാക്കി ന്യൂകാസില്‍ യുനൈറ്റഡ്. ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലാണ് പിഎസ്ജിയുടെ പതനം. നാല് വര്‍ഷത്തിന് ശേഷം ചാംപ്യന്‍സ് ലീഗില്‍ തിരിച്ചെത്തിയ ന്യൂകാസില്‍ യുനൈറ്റഡ് ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് പിഎസ്ജിയെ തകര്‍ത്തത്. അല്‍മിറോണ്‍(17), ബേണ്‍(39), ലോങ്‌സ്റ്റഫ്(50), ഷര്‍ (90) എന്നിവരാണ് ന്യൂകാസിലിനായി സ്‌കോര്‍ ചെയ്തത്.

ഇന്ന് ആദ്യ പകുതിയില്‍ തന്നെ ന്യൂകാസില്‍ യുണൈറ്റഡ് രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ എത്തി. ആദ്യ പകുതിയില്‍ ഒരു ഷോട്ട് ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ പോലും പി എസ് ജിക്ക് ആയില്ല. മത്സരത്തിന്റെ 17ആം മിനുട്ടില്‍ ആല്‍മിറോണിലൂടെ ആയിരുഞു ന്യൂകാസിലിന്റെ ആദ്യ ഗോള്‍. ആ ഗോള്‍ വീണീട്ടും എഡി ഹോയുടെ ടീം വിശ്രമിക്കാന്‍ നിന്നില്ല. തുടര്‍ച്ചയായി ആക്രമിച്ച ന്യൂകാസില്‍ 39 മിനുട്ടില്‍ ഡാന്‍ ബേര്‍ണിന്റെ ഒരു നല്ല ഹെഡറിലൂടെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ന്യൂകാസില്‍ മൂന്നാം ഗോള്‍ നേടി. 50ആം മിനുട്ടില്‍ ലോംഗ് സ്റ്റഫ് ആണ് ഡൊണ്ണരുമ്മയെ കീഴ്‌പ്പെടുത്തി ഗോള്‍ കണ്ടെത്തിയത്. സ്‌കോര്‍ 3-0. 55ആം മിനുട്ടില്‍ ലൂയിസ് ഹെര്‍ണാണ്ടസിലൂടെ പി എസ് ജി ഒരു ഗോള്‍ മടക്കി. സ്‌കോര്‍ 3-1. എങ്കിലും പി എസ് ജിയുടെ ആക്രമണം അതില്‍ ഒതുങ്ങി.

മത്സരം ഇഞ്ച്വറി ടൈമില്‍ ഇരിക്കെ ഫാബിയന്‍ ഷാറിന്റെ സ്‌ട്രൈക്ക് കൂടെ ഗോള്‍ ആയതോടെ പി എസ് ജിയുടെ പരാജയം പൂര്‍ത്തിയായി. ഈ വിജയത്തോടെ ന്യൂകാസിലിന് ഗ്രൂപ്പില്‍ 4 പോയിന്റായി. പി എസ് ജിക്ക് 2 മത്സരങ്ങളില്‍ നിന്ന് 3 പോയിന്റാണുള്ളത്.

മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആര്‍ബി ലെപ്‌സിഗിനെയും (3-1), ബാഴ്‌സലോണ എഫ് സി പോര്‍ട്ടോയെയും (1-0), ലാസിയോ സെല്‍റ്റിക്കിനെ 2-1നും പരാജയപ്പെടുത്തി.


Next Story

RELATED STORIES

Share it