- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉറുഗ്വേ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്‌റ്റേഴ്‌സില്‍
രണ്ട് വര്‍ഷത്തെ കരാറിലാണ് അഡ്രിയാന്‍ ലൂണ മെല്‍ബണ്‍ സിറ്റി എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കൊപ്പം ചേരുന്നത്.കഴിഞ്ഞ എ ലീഗ് സീസണില്‍ മെല്‍ബണ്‍ സിറ്റിക്കായി 24 മല്‍സരങ്ങള്‍ കളിച്ച ലൂണ, മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിരുന്നു

കൊച്ചി: ഉറുഗ്വേയില്‍ നിന്നുള്ള അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്‌റ്റേഴ്‌സില്‍.ഐഎസ്എല്‍ 2021-22 സീസണിന് മുന്നോടിയായിട്ടാണ് അഡ്രിയാന്‍ നിക്കോളസ് ലൂണ റെറ്റാമറിനെ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ടീമില്‍ എത്തിച്ചിരിക്കുന്നത്.രണ്ട് വര്‍ഷത്തെ കരാറിലാണ് അഡ്രിയാന്‍ ലൂണ മെല്‍ബണ്‍ സിറ്റി എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കൊപ്പം ചേരുന്നത്.കഴിഞ്ഞ എ ലീഗ് സീസണില്‍ മെല്‍ബണ്‍ സിറ്റിക്കായി 24 മല്‍സരങ്ങള്‍ കളിച്ച ലൂണ, മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിരുന്നു. ക്ലബ് അത്‌ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവിഡോ വാണ്ടറേഴ്‌സ്, ഉറുഗ്വേയിലെ ഡിഫെന്‍സര്‍ സ്‌പോര്‍ട്ടിങ് എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമികളിലായിരുന്നു കരിയര്‍ തുടക്കം.
2010ല്‍ ഡിഫെന്‍സര്‍ സ്‌പോര്‍ട്ടിങിന്റെ അണ്ടര്‍19 ടീമിലേക്കും, ആദ്യടീമിലേക്കും സ്ഥാനക്കയറ്റം ലഭിച്ചു. സ്പാനിഷ് ക്ലബ്ബുകളായ എസ്പാന്‍യോള്‍, ജിംനാസ്റ്റിക്, സിഇ സബാഡെല്‍ എന്നിവര്‍ക്കായി വായ്പ അടിസ്ഥാനത്തില്‍ കളിച്ച് 2013ല്‍ ഡിഫെന്‍സറിലേക്ക് മടങ്ങിയെത്തി. ഉറുഗ്വേ ക്ലബ്ബിനൊപ്പമുള്ള രണ്ട് സീസണുകള്‍ക്ക് ശേഷം മെക്‌സിക്കോയില്‍ ടിബുറോണ്‍സ് റോജോസ്, വെനാഡോസ് എഫ്‌സി എന്നീ ക്ലബുകള്‍ക്കായി ബൂട്ടുകെട്ടി. 2019 ജൂലൈയിലാണ് ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റിയുമായി കരാറിലെത്തുന്നത്.
രണ്ടു വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ മെല്‍ബണ്‍ ക്ലബ്ബിനായി 51 മല്‍സരങ്ങള്‍ കളിച്ചു.മുന്‍ ഉറുഗ്വേ അണ്ടര്‍17, അണ്ടര്‍20 താരമായ 29കാരന്‍, ഇരു വിഭാഗങ്ങളിലായി 19 മല്‍സരങ്ങളില്‍ ദേശീയ ജഴ്‌സി അണിഞ്ഞു. 2009ല്‍ ഫിഫ അണ്ടര്‍17 ലോകകപ്പിലും, 2011ല്‍ ഫിഫ അണ്ടര്‍20 ലോകകപ്പിലും കളിച്ച താരം രണ്ട് ടൂര്‍ണമെന്റുകളിലും ഓരോ ഗോള്‍ വീതം നേടിയിരുന്നു. 11 വര്‍ഷത്തിലേറെ നീണ്ട ക്ലബ് കരിയറില്‍ ഇതുവരെ എല്ലാ ക്ലബ്ബുകള്‍ക്കുമായി 336 മല്‍സരങ്ങളില്‍ പന്തുതട്ടി. 47 ഗോളുകളും 46 അസിസ്റ്റുകളും ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.
അഡ്രിയാന്‍ ലൂണ മികച്ച കഴിവുള്ള താരമാണെന്നും, ഇത് ടീമിനെ സുശക്തമാക്കുമെന്ന് ഉറപ്പുണ്ടെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. മികച്ച പ്ലേമേക്കറും എളുപ്പമല്ലാത്ത ഇടങ്ങളില്‍ വൈദഗ്ധ്യം കാണിക്കുന്ന ആളെന്നതിലുമുപരി, ടീം പ്രകടനത്തില്‍ എല്ലായ്‌പോഴും ശ്രദ്ധിക്കുന്ന കഠിനാധ്വാനിയായ താരമാണ് അഡ്രിയാന്‍ എന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.രാജ്യത്തെ മികച്ച ആരാധകരുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അഡ്രിയാന്‍ ലൂണ അഭിപ്രായപ്പെട്ടുകേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഈ സീസണില്‍ കരാറൊപ്പിടുന്ന ആദ്യ വിദേശ താരവും, സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം റുവ, വിന്‍സി ബരേറ്റോ, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍ക്ക് ശേഷം ടീമിലെത്തുന്ന അഞ്ചാമത്തെ താരവുമാണ് അഡ്രിയാന്‍ ലൂണ
RELATED STORIES
'തൂഫാനുല്‍ അഖ്സ' പരിശീലനവുമായി അന്‍സാറുല്ല
21 July 2025 1:42 PM GMTഅനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു
21 July 2025 1:35 PM GMTവിദ്വേഷ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരേ പിഡിപി പരാതി നല്കി
21 July 2025 1:19 PM GMTനിമിഷപ്രിയയുടെ മോചനത്തിനായി സ്വന്തമായി ഒരു പണവും വാങ്ങിയിട്ടില്ല';...
21 July 2025 1:10 PM GMTഗസയിലെ യുദ്ധക്കുറ്റം: ബെല്‍ജിയത്തില്‍ രണ്ടു ഇസ്രായേലി സൈനികര്‍...
21 July 2025 1:06 PM GMTഇസ്രായേലി അധിനിവേശത്തില്‍ ഗസയിലെ മൂന്നിലൊന്ന് ക്രിസ്ത്യാനികളും...
21 July 2025 12:45 PM GMT