- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യങ് ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ പുനരവതരണം 2021 ജനുവരിയില്‍
ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷം 2021 ജനുവരിയില്‍ എല്ലാ യങ് ബ്ലാസ്റ്റേഴ്സ് കേന്ദ്രങ്ങളിലെയും ഗ്രാസ്റൂട്ട് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കൊവിഡ് മഹാമാരിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങളെ തുടര്‍ന്നാണ് എല്ലാ അക്കാദമികളിലും ഇടവേള ഏര്‍പ്പെടുത്തിയത്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, സ്പോര്‍ട്ഹുഡുമായി സഹകരിച്ച് യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ് അക്കാദമിയുടെ പുനരവതരണം പ്രഖ്യാപിച്ചു. ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷം 2021 ജനുവരിയില്‍ എല്ലാ യങ് ബ്ലാസ്റ്റേഴ്സ് കേന്ദ്രങ്ങളിലെയും ഗ്രാസ്റൂട്ട് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കൊവിഡ് മഹാമാരിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങളെ തുടര്‍ന്നാണ് എല്ലാ അക്കാദമികളിലും ഇടവേള ഏര്‍പ്പെടുത്തിയത്. എങ്കിലും ഈ കാലയളവില്‍, കമ്മ്യൂണിറ്റി സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ദേശിച്ച എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച്, കുട്ടികള്‍ക്ക് നല്‍കാവുന്ന സെഷനുകളോടൊപ്പം ഒരു പാഠ്യപദ്ധതി, അക്കാദമി ടീം ഫലപ്രദമായി വികസിപ്പിച്ചെടുത്തിരുന്നു.
ക്ലബിന്റെ സെന്‍ട്രല്‍ കോച്ചിങ് ടീം അംഗീകരിച്ച പാഠ്യപദ്ധതി, വിദ്യാര്‍ഥികളെ ഫുട്ബോളിന്റെ സാങ്കേതികവും തന്ത്രപരവുമായ വശങ്ങള്‍ പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം വിവിധ സ്ഥലങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള പാഠ്യപദ്ധതി ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതായി അധികൃതര്‍ പറഞ്ഞു.5 മുതല്‍15 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അക്കാദമിയുടെ ഭാഗമാകാം. ഒരു ബാച്ചില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പരമാവധി വിദ്യാര്‍ഥികളുടെ എണ്ണത്തെ ആസ്പദമാക്കി പരിശീലനത്തിനായി വ്യത്യസ്ത ടൈം സ്ലോട്ടുകള്‍ പഠിതാക്കള്‍ക്ക് അനുവദിക്കുകയും ചെയ്യും.
ഐഒസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ സ്പോര്‍ട്ഹുഡ് ആപ്ലിക്കേഷന്‍ വഴി രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ ഒരു പ്രത്യേക ദിവസത്തെ പാഠ്യപദ്ധതികള്‍ ട്രാക്കുചെയ്യാനാവും. ഈ രംഗത്തേക്ക് സ്പോര്‍ട്ഹുഡ് കൊണ്ടുവന്ന നൂതന സാങ്കേതികവിദ്യ, ഓരോ കുട്ടിയുടെയും പുരോഗതി ഒരു സെഷന്‍ തലത്തില്‍ ട്രാക്കുചെയ്യുന്നുവെന്നും ഇത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സ്‌കൗട്ടിങ് ടീമിന് റിയല്‍ ടൈം അടിസ്ഥാനത്തില്‍ ലഭ്യമാകുമെന്നും ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.സംസ്ഥാനത്തൊട്ടാകെയുള്ള ഭാവി പ്രതിഭകള്‍ക്കായി യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ് അക്കാദമിയുടെ പുനരവതരണം പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ വളരെ ആവേശത്തിലാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഫുട്ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു.
മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കാരണം പദ്ധതി വൈകിയെങ്കിലും, പരിശീലന പ്രക്രിയയിലും കളിയുടെ സാങ്കേതിക വശങ്ങളിലും മാത്രമല്ല, പ്രോഗാമില്‍ ചേരുന്ന ഓരോ കുട്ടിയുടെയും മതിയായ സുരക്ഷ നിലനിര്‍ത്തുന്നതിലും ഗുണനിലവാരം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ടീം ഇപ്പോള്‍ ഒരുങ്ങുകയാണെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു.ചെറുപ്പത്തില്‍ത്തന്നെ അവരുടെ കഴിവുകളെ തിരിച്ചറിയുകയും അവര്‍ക്ക് ശരിയായ മുന്നേറ്റ പാത ആവിഷ്‌കരിക്കുകയുമാണ് യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ട്ഹുഡ് അക്കാദമികളുടെ ലക്ഷ്യമെന്ന് സ്പോര്‍ട്ഹുഡ് സഹസ്ഥാപകന്‍ അരുണ്‍ വി നായര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ നാലു ജില്ലകളിലാണ് പദ്ധതിയുടെ പുനരവതരണം. ഭാവിയില്‍ മറ്റു ജില്ലകളിലും അക്കാദമികളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സും സ്പോര്‍ട്ഹുഡും ഉദ്ദേശിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT