- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രൈം വോളിബോള് ലീഗ്: താരലേലം നാളെ കൊച്ചിയില്
ഡേവിഡ് ലീ (യുഎസ്എ), ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന് (വെനസ്വേല) എന്നിവരുള്പ്പെടെ നിരവധി രാജ്യാന്തര താരങ്ങളും ഇന്ത്യന് താരങ്ങളും പ്ലെയര്ഡ്രാഫ്റ്റില്
കൊച്ചി: വോളിബോള് ആരാധകര് ആവേശംപൂര്വം കാത്തിരിക്കുന്ന പ്രൈം വോളിബോള് ലീഗിന്റെ താരലേലം നാളെ കൊച്ചിയില് നടക്കും. 400ലേറെ ഇന്ത്യന്, രാജ്യാന്തര താരങ്ങളെ ലേലത്തില് സ്വന്തമാക്കാന് ഏഴു ഫ്രാഞ്ചൈസികളാണ് മല്സരിക്കുക. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫന്ഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോര്പ്പിഡോസ്, കൊല്ക്കത്ത തണ്ടര്ബോള്ട്ട് ടീമുകളാണ് ഇത്തവണ പ്രൈം വോളി ലീഗ് കിരീടത്തിനായി മല്സരിക്കുക. വോളിബോളിലെ എക്കാലത്തെയും വലിയ താരലേലമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോ ഫ്രാഞ്ചൈസികള്ക്കും അവരുടെ ടീമിലേക്ക് മൊത്തം 14 താരങ്ങളെ തിരഞ്ഞെടുക്കാം. ഇതില് 12 ഇന്ത്യന് കളിക്കാരും രണ്ട് രാജ്യാന്തരകളിക്കാരും ഉള്പ്പെടും.
അശ്വല് റായ്, അജിത്ലാല് സി, അഖിന് ജിഎസ്, ദീപേഷ് കുമാര് സിന്ഹ, ജെറോം വിനീത്, എ കാര്ത്തിക് , നവീന് രാജ ജേക്കബ്, വിനീത് കുമാര് എന്നിവരുള്പ്പെടെയുള്ള ഇന്ത്യയിലെ മുന്നിര വോളിബോള് താരങ്ങള് പ്ലാറ്റിനം വിഭാഗത്തിലായിരിക്കും. ഗോള്ഡ് കാറ്റഗറിയില് 33 താരങ്ങളുണ്ട്. സില്വര് (141), ബ്രോണ്സ് (205) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ കളിക്കാരുടെ എണ്ണം. അണ്ടര് 21 വിഭാഗത്തില് ആകെ 23 താരങ്ങളും ലേലത്തില് മല്സരിക്കും. ഡേവിഡ് ലീ (യുഎസ്എ), ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന് (വെനസ്വേല) എന്നിവരുള്പ്പെടെ നിരവധി രാജ്യാന്തര താരങ്ങളും െ്രെപം വോളിബോള് ലീഗ് ഇന്റര്നാഷണല് പ്ലെയര് ഡ്രാഫ്റ്റില് ഇടംപിടിച്ചിട്ടുണ്ട്.
അടുത്ത വര്ഷം നടക്കുന്ന പ്രൈം വോളിബോള് ലീഗിനായി ഓരോ ടീമുകളും മുഖ്യപരിശീലകരെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദാബാദ് ഡിഫന്ഡേഴ്സ്സജ്ജാദ് ഹുസൈന്, എസ് ദക്ഷിണാമൂര്ത്തി,ബംഗളൂരു ടോര്പ്പിഡോസ്കെ ആര് ലക്ഷ്മിനാരായണ, കാലിക്കറ്റ് ഹീറോസ്കിഷോര് കുമാര്, ചെന്നൈ ബ്ലിറ്റ്സ്ചന്ദര് സിങ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്റൂബന് വൊലോച്ചിന്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്ഡോ. എം എച്ച് കുമാര, കൊല്ക്കത്ത തണ്ടര്ബോള്ട്ട്സണ്ണി ജോസഫ്.ആകെ 24 മല്സരങ്ങളാണ് പ്രൈം വോളിബോള് ലീഗില് ഉണ്ടാവുക. മല്സരക്രമവും വേദിയും ഉടന് പ്രഖ്യാപിക്കും.
പ്രതിഭാശാലികളായ വോളിബോള് താരങ്ങള്ക്ക് അവരുടെ കഴിവുകള് പ്രകടിപ്പിക്കാനും, വോളിബോളില് വിജയകരമായ കരിയര് വികസിപ്പിക്കാനും ഒരു വേദിയൊരുക്കാനുള്ള ഞങ്ങളുടെ ശ്രമമാണിതെന്ന് ബേസ്ലൈന് വെഞ്ചേഴ്സ് സഹ സ്ഥാപകനും എംഡിയുമായ തുഹിന് മിശ്ര പറഞ്ഞു. ഇന്ത്യയില് വളരെയധികം കഴിവുള്ള വളര്ന്നുവരുന്ന നിരവധി വോളിബോള് താരങ്ങളുണ്ടെന്നും, അവര്ക്ക് മികച്ച ഇന്ത്യന്, രാജ്യാന്തര വോളിബോള് താരങ്ങള്ക്കൊപ്പം കളിക്കാനുള്ള അവസരം നല്കുന്നതില് ഞങ്ങള് സന്തുഷ്ടരാണെന്നും പ്രൈം വോളിബോള് ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു.
RELATED STORIES
പുറത്ത് നിന്നുള്ളവരെ കയറ്റി മദ്യവും ഹുക്കയും ഉപയോഗിച്ചെന്നാരോപണം; ജെ...
11 Jan 2025 12:15 PM GMTസംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല് ഉച്ചയ്ക്ക് 12 വരെ...
11 Jan 2025 10:59 AM GMTഅമേരിക്കന് നീന്തല് താരം ഗാരി ഹാളിന്റെ 10 ഒളിംപിക്സ് മെഡലുകളും വീടും...
11 Jan 2025 10:45 AM GMT''ട്രാന്സ് ജെന്ഡര്'' വിദ്യാര്ഥികള്ക്കുള്ള പ്രത്യേക അവകാശങ്ങള്...
11 Jan 2025 9:51 AM GMTകടം കൊടുക്കന്നവരുടെ ഏജൻറുമാരുടെ പീഡനം; വീട് വിട്ടിറങ്ങി നൂറുകണക്കിന്...
11 Jan 2025 9:10 AM GMTനെയ്യാറ്റിന്കരയില് ഭാര്യയും മക്കളും ''സമാധി'' ഇരുത്തിയ വയോധികന്റെ...
11 Jan 2025 8:58 AM GMT