Others

ഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും

ടേബിള്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ മണിക ബത്ര പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്.

ഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
X

ഹാങ്ചൗ: ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് വെള്ളിയോടെ തുടക്കം. തുഴച്ചില്‍, ഷൂട്ടിങ് മത്സരവിഭാഗങ്ങളില്‍ നിന്ന് ഇന്ത്യ വെള്ളിയും വെങ്കലവും സ്വന്തമാക്കി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മെഡലുറപ്പിച്ചുകൊണ്ട് ഫൈനലില്‍ പ്രവേശിച്ചു.

തുഴച്ചിലില്‍ അര്‍ജുന്‍ ലാല്‍ ജത്-അരവിന്ദ് സഖ്യമാണ് പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍സ് സ്‌കള്‍സ് വിഭാഗത്തില്‍ വെള്ളി നേടിയത്. വനിതകളുടെ ടീം വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ മെഹുലി ഘോഷ്, രമിത ജിന്‍ഡാല്‍, അഷി ചൗക്സി എന്നിവര്‍ വെള്ളി നേടി. എട്ട് പേരടങ്ങുന്ന പുരുഷവിഭാഗം തുഴച്ചിലില്‍ (8 വിഭാഗം) ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചു. നീരജ്, നരേഷ്, നീതിഷ്, ചരണ്‍ജീത്, ജസ്വിന്ദര്‍, ഭീം, പുനീത്, ആശിഷ് എന്നിവരടങ്ങുന്ന സംഘമാണ് വെള്ളി മെഡല്‍ നേടിയത്.



10 മീറ്റര്‍ വ്യക്തിഗത ഷൂട്ടിങ് വിഭാഗത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാലിന് വെങ്കലം നേടി. പുരുഷ വിഭാഗം തുഴച്ചില്‍ കോക്സ്ലെസ് ടീം ഇനത്തില്‍ ഇന്ത്യയുടെ ബാബുലാല്‍ യാദവും ലേഖ് റാമും ചേര്‍ന്ന സഖ്യം വെങ്കലം നേടി.

ടേബിള്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ മണിക ബത്ര പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്. തായ്ലന്‍ഡിന്റെ സുതാസിനിയാണ് മണികയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 12-10, 8-11, 7-11, 6-11. പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഉസ്ബെക്കിസ്താനെ എതിരില്ലാത്ത 16 ഗോളുകള്‍ക്ക് തകര്‍ത്ത് തരിപ്പണമാക്കി.




വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ വനിതാ ടീമിന്റെ ഫൈനല്‍ പ്രവേശനം. ആഷി ചൗക്‌സി, മെഹുലി ഘോഷ്, രമിത എന്നിവരടങ്ങിയ ടീമാണ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ വെള്ളി നേടിയത്. അര്‍ജുന്‍ ലാല്‍ ജാട്ട്, അരവിന്ദ് സിങ് സഖ്യമാണ് വെള്ളി തുഴഞ്ഞെടുത്തത്. നീരജ്, നരേഷ് കല്‍വാനിയ, നിതീഷ് കുമാര്‍, ചരണ്‍ജീത് സിങ്, ജസ് വീന്ദര്‍ സിങ്, ഭീം സിങ്, പുനിത് കുമാര്‍, ആശിഷ് എന്നിവരടങ്ങിയ ടീമാണ് തുഴച്ചില്‍ ടീമിനത്തില്‍ വെള്ളി നേടിയത്.





Next Story

RELATED STORIES

Share it