Others

കൊവിഡ്; ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ മാറ്റിവച്ചു

മെയ്യ് 11 മുതല്‍ 16 വരെയായിരുന്നു ടൂര്‍ണ്ണമെന്റ് നടക്കേണ്ടിയിരുന്നത്.

കൊവിഡ്; ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ മാറ്റിവച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രൂക്ഷമായ രീതിയില്‍ കൊവിഡ് വ്യാപിക്കുന്നതിനെ തുടര്‍ന്ന് മെയ്യ് മാസത്തിലാരംഭിക്കേണ്ട ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ മാറ്റിവച്ചു. മെയ്യ് 11 മുതല്‍ 16 വരെയായിരുന്നു ടൂര്‍ണ്ണമെന്റ് നടക്കേണ്ടിയിരുന്നത്.നേരത്തെ ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോവുമെന്ന് ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ അറിയിച്ചിരുന്നു.എന്നാല്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ആറ് ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഫെഡറേഷന്‍ തീരുമാനം മാറ്റിയത്. ഒളിംപിക് ചാംപ്യന്‍ കരോലിനാ മാരിന്‍, മുന്‍ ലോക ചാംപ്യന്‍ രത്ചനോക്ക് ഇന്‍താനോന്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനാരിക്കെയാണ് പുതിയ തീരുമാനം.




Next Story

RELATED STORIES

Share it