Others

ഐഎസ്എസ്എഫ് ലോകകപ്പ്; ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണ്ണം

21 മെഡലുകളുമായി ഇന്ത്യ ഒന്നാമത് തുടരുകയാണ്

ഐഎസ്എസ്എഫ് ലോകകപ്പ്; ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണ്ണം
X


ന്യൂഡല്‍ഹി: ഐഎസ്എസ്എഫ് ലോകകപ്പില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. 25മീറ്റര്‍ പിസ്റ്റോള്‍ ടീം ഇനത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകളുടെ നേട്ടം. രാഹി സര്‍നോഭട്ട്, ചിന്‍കി യാദവ്, മനു ഭാക്കെര്‍ എന്നീ സഖ്യമാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. 25മീറ്റര്‍ വ്യക്തിഗതാ ഇനത്തില്‍ ചിന്‍കി യാദവ് സ്വര്‍ണ്ണവും രാഹി സര്‍നോഭട്ട്, മനു ഭാക്കര്‍ എന്നിവര്‍ വെള്ളിയും നേടി. 50മീറ്റര്‍ റൈഫിള്‍ ത്രീ വിഭാഗത്തില്‍ ഇന്ത്യന്‍ വനിതകള്‍ വെള്ളി നേടി. ഡല്‍ഹിയില്‍ നടക്കുന്ന ലോകകപ്പില്‍ 10 സ്വര്‍ണ്ണ മെഡല്‍ അടക്കം 21 മെഡലുകളുമായി ഇന്ത്യ ഒന്നാമത് തുടരുകയാണ്.




Next Story

RELATED STORIES

Share it