- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒളിംപിക്‌സ്; സാത്വിക്-ചിരാഗ് സഖ്യത്തിന് തോല്‍വി
പാരീസ്: ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക് സായ്രാജ് റങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന് തോല്‍വി. ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാക്കളായ മലേഷ്യയുടെ ആരണ്‍ ചിയ-സൊ വൂയ് യിക് സഖ്യത്തിനോടാണ് തകര്‍ന്നത്. ആദ്യ ഗെയിം നേടിയ ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളും നഷ്ടപ്പെടുത്തി (1-2).
കടുത്ത പോരാട്ടങ്ങള്‍ക്കൊടുവിലാണ് സാത്വിക്-ചിരാഗ് സഖ്യം അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം 21-13ന് ഇന്ത്യ കാര്യമായ വെല്ലുവിളികളില്ലാതെ നേടിയിരുന്നു. പക്ഷേ, രണ്ട്, മൂന്ന് ഗെയിമുകളില്‍ കടുത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ മലേഷ്യന്‍ താരങ്ങള്‍ തിരിച്ചുവരവ് നടത്തി. ഇതോടെ 14-21, 16-21 എന്ന സ്‌കോറിന് തകര്‍ന്ന് അവസാന നാലില്‍ ഇടംപിടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. ഗെയിമുകളില്‍ ഇരു ടീമുകളും മാറിമാറി മുന്നേറ്റങ്ങള്‍ നടത്തിയിരുന്നെങ്കിലും അവസാനം വിജയം മലേഷ്യക്കൊപ്പം നിന്നു.
എങ്കിലും ഒളിമ്പിക്സ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ പരുപ്പള്ളി കശ്യപ് ക്വാര്‍ട്ടറിലെത്തിയിരുന്നു. അതേസമയം, ആരോണ്‍ ചിയ-സൊ വൂയ് സഖ്യത്തിന് ഇനി സെമി ഫൈനലില്‍ നേരിടേണ്ടത് ലോക ഒന്നാം നമ്പര്‍ ജോഡികളായ ചൈനയുടെ ലിയാങ് വെ-വാങ് ചാങ് സഖ്യവുമായാണ്.
RELATED STORIES
''ജര്‍മനിയില്‍ ക്രിസ്മസ് ചന്ത ആക്രമിച്ച പ്രതി താലിബ് ഇസ്ലാമാഫോബ്'';...
21 Dec 2024 2:32 PM GMTമുനമ്പം വഖ്ഫ് ഭൂമി പൂര്‍ണമായും സംരക്ഷിക്കണം: രാഷ്ട്രീയ-സാമുദായിക...
21 Dec 2024 1:47 PM GMTഅമ്മയുടെ കാന്‍സര്‍ ചികില്‍സക്കുള്ള പണമെടുത്ത് ചീട്ട് കളിച്ച മകന്...
21 Dec 2024 1:14 PM GMTബഷീര്‍ കണ്ണാടിപ്പറമ്പ് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്
21 Dec 2024 12:59 PM GMTഎസ്ഡിപിഐക്ക് പാലക്കാട് ജില്ലയില്‍ പുതിയ ഭാരവാഹികള്‍
21 Dec 2024 12:51 PM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMT