Special

ഏഷ്യാ കപ്പില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ; തിരിച്ചടിക്കാന്‍ ഇന്ത്യ; വീണ്ടും വീഴ്ത്താന്‍ പാക് പട

ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ വഴി ലൈവ് സ്ട്രീമിങുമുണ്ട്.

ഏഷ്യാ കപ്പില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ; തിരിച്ചടിക്കാന്‍ ഇന്ത്യ; വീണ്ടും വീഴ്ത്താന്‍ പാക് പട
X


ദുബായ്: ഇക്കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ നാണംകെടുത്തി പരാജയപ്പെടുത്തിയ പാകിസ്താനോട് പക വീട്ടാനായി ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ഏഷ്യാ കപ്പിലെ രണ്ടാം മല്‍സരത്തിലാണ് ഇരുവരും ഇന്ന് നേര്‍ക്ക് നേര്‍ വരുന്നത്. ഗ്രൂപ്പ് എയിലെ ആദ്യ മല്‍സരം രാത്രി 7.30നാണ് തുടരുക. ലോക ക്രിക്കറ്റിലെ എല്‍ ക്ലാസ്സിക്കോ എന്ന വിശേഷിപ്പിക്കുന്ന മല്‍സരം തീപ്പാറുമെന്നുറപ്പാണ്. ഏഷ്യയിലെ ആരാധകര്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ കാണാനാഗ്രഹിക്കുന്ന പോരാട്ടമാണ് ഇന്ന് ദുബായില്‍ അരങ്ങേറുക.


ദുബായില്‍ നടന്ന ട്വന്റി-20 ലോകപ്പിലെ പാകിസ്താനോടേറ്റ തോല്‍വിക്ക് ശേഷം ഇന്ത്യ അപരാജിത ഫോമിലായിരുന്നു. തുടര്‍ന്ന് നടന്ന ഏഴ് ട്വന്റി പരമ്പരകള്‍ പോക്കറ്റിലാക്കിയാണ് രോഹിത്ത് ശര്‍മ്മയും കൂട്ടരും വരുന്നത്.തോല്‍വിയേറ്റ അതേ വേദിയിലാണ് ഇരുവരും ഇന്ന് രാത്രി വീണ്ടും കൊമ്പുകോര്‍ക്കുന്നത്. അന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആയിരുന്നു. ഈ തോല്‍വിയെ തുടര്‍ന്ന് കോഹ്‌ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പുതിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയാണ് പാക് പടയ്‌ക്കെതിരേ ഇന്ത്യയെ നയിക്കുക. ഏഷ്യാ കപ്പില്‍ 14 തവണ നേര്‍ക്ക് നേര്‍ വന്നപ്പോള്‍ എട്ട് തവണ ജയം ഇന്ത്യക്കൊപ്പമായിരുന്നു.


മല്‍സരങ്ങള്‍ സ്റ്റാര്‍ നെറ്റ്‌വര്‍ക്കില്‍ കാണാം.ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ വഴി ലൈവ് സ്ട്രീമിങുമുണ്ട്. ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെ അഭാവം ഇന്ത്യയെ ചെറിയ തോതില്‍ ബാധിക്കും. ഇരുവരും പരിക്കിനെ തുടര്‍ന്ന് പുറത്താണ്. പാക് നിരയില്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയും മുഹമ്മദ് വസീമും പരിക്കിനെ തുടര്‍ന്ന് പുറത്താണ്.ഇത് ടീമിന് കനത്ത തിരിച്ചടിയാണ്. വന്‍ താരനിര ഇന്ത്യയ്ക്കുണ്ടെങ്കിലും ആരെല്ലാം പുറത്താവുമെന്ന് കണ്ടറിയാം. അശ്വിന്‍ ടീമിലെത്തുന്നതോടെ ദിനേശ് കാര്‍ത്തിക്ക് പുറത്താവാന്‍ സാധ്യതയുണ്ട്.കെ എല്‍ രാഹുല്‍ ഇന്ന് ടീമിലെത്തും. ഇടവേളയ്ക്ക് ശേഷം കോഹ്‌ലിയും ഇന്ന് ഇറങ്ങും.


ബാബര്‍ അസം, റിസ്വാന്‍ എന്നിവര്‍ തന്നെയാണ് പാകിസ്താന്റെ ബാറ്റിങ് പ്രതീക്ഷ.പരിചയസമ്പത്തുള്ള ദുബായിലെ വേദി പാകിസ്താന് ശുഭപ്രതീക്ഷ നല്‍കുന്നതാണ്. ഇരുശക്തികളും ഏറ്റുമുട്ടുമ്പോള്‍ ദുബായില്‍ മല്‍സരം തീപ്പാറുമെന്നുറപ്പ്.




Next Story

RELATED STORIES

Share it