Special

ലോകകപ്പ് പ്ലേ ഓഫ്; പോര്‍ട്ടോയില്‍ പോര്‍ച്ചുഗലിനെ യുവതുര്‍ക്കികള്‍ തടയുമോ?

മല്‍സരങ്ങള്‍ സോണിലൈവ്, ജിയോ ടിവി, സോണി ടെന്‍2 എന്നിവയില്‍ കാണാം.

ലോകകപ്പ് പ്ലേ ഓഫ്; പോര്‍ട്ടോയില്‍ പോര്‍ച്ചുഗലിനെ യുവതുര്‍ക്കികള്‍ തടയുമോ?
X


പോര്‍ട്ടോ: പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ എസ്റ്റാഡിയോ ഡോ ഡ്രാഗോ സ്‌റ്റേഡിയത്തില്‍ പോര്‍ച്ചുഗലിന് ഇന്ന് ജീവന്‍ മരണപോരാട്ടം. ലോകകപ്പ് പ്ലേ ഓഫിലെ ആദ്യ കടമ്പ കടക്കാന്‍ മുന്നിലെത്തുന്നത് തുര്‍ക്കിയാണ്. അര്‍ദ്ധരാത്രി 1.30നാണ് മല്‍സരം. തന്റെ അവസാന ലോകകപ്പ് കളിക്കാന്‍ റൊണാള്‍ഡോ ഖത്തറിലെത്തുമോ എന്നാണ് ആരാധകര്‍ നോക്കികാണുന്നത്.


അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ പോര്‍ച്ചുഗല്‍ ജയം കണ്ടിരുന്നു. സെര്‍ബിയയാണ് പോര്‍ച്ചുഗലിനെ അവസാനമായി തോല്‍പ്പിച്ച ടീം. ഈ തോല്‍വിയാണ് പോര്‍ച്ചുഗലിനെ പ്ലേ ഓഫിലേക്ക് തട്ടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലാണ് ടീമിന്റെ മുഴുവന്‍ പ്രതീക്ഷയും. ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, ഡീഗോ ജോട്ടാ എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കും. റൂബന്‍ ഡയസ്, ജാവോ കാന്‍സെലോ, പെപ്പെ, റൂബന്‍ നെവസ്, റെനറ്റോ സാഞ്ചസ് എന്നിവരെല്ലാം പരിക്കിനെ തുടര്‍ന്ന് ഇന്ന് ടീമിനൊപ്പം ഉണ്ടാവില്ല.


തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയുള്ള ഒരു മല്‍സരമാണ് ഇന്ന് നടക്കുന്നതെന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് പറയുന്നു. രാജ്യത്തിനായി ഞങ്ങള്‍ ഈ ലോകകപ്പില്‍ കളിക്കും. അതിനുള്ള ജയം ഇന്ന് നേടുമെന്നും സാന്റോസ് അറിയിച്ചു. ഒരുമാസം മുമ്പ് തന്നെ ഈ മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞിരുന്നു.

തുര്‍ക്കിക്ക് സസ്‌പെന്‍ഷനുകളോ പരിക്കുകളോ നിലവിലെ സ്‌ക്വാഡില്‍ ഇല്ല. മെര്‍ട്ട് മുള്‍ഡുര്‍, സെക്കി സെലിക്ക, കാഗ്ലര്‍ സൗയന്‍കു, മെറി ഡെമിറല്‍, ബുറാക്ക് യില്‍മാസ് എന്നിവരെല്ലാം ടീമിനായി ഇറങ്ങും. നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് ജയം പോര്‍ച്ചുഗലിനൊപ്പമായിരുന്നു. 2008ലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. മല്‍സരങ്ങള്‍ സോണിലൈവ്, ജിയോ ടിവി, സോണി ടെന്‍2 എന്നിവയില്‍ കാണാം.




Next Story

RELATED STORIES

Share it