Tennis

റോജര്‍ ഫെഡറര്‍ യു എസ് ഓപ്പണില്‍ നിന്ന് പിന്‍മാറി

2018ന് ശേഷം ഫെഡറര്‍ ഒരു ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടില്ല.

റോജര്‍ ഫെഡറര്‍ യു എസ് ഓപ്പണില്‍ നിന്ന് പിന്‍മാറി
X


ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ യു എസ് ഓപ്പണില്‍ നിന്ന് പിന്‍മാറി. കാല്‍മുട്ടിന്റെ പരിക്കില്‍ നിന്നും മോചിതനാവാത്തതിനെ തുടര്‍ന്നാണ് താരം പിന്‍മാറുന്നത്. സ്വിസ് താരം കഴിഞ്ഞ വര്‍ഷം കാല്‍ മുട്ടിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 40കാരനായ ഫെഡറര്‍ക്ക് ടെന്നിസ് കോര്‍ട്ടിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്. 2018ന് ശേഷം ഫെഡറര്‍ ഒരു ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടില്ല.


Next Story

RELATED STORIES

Share it