Tennis

മാധ്യമങ്ങളെ അവഗണിച്ച നയോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി

2018മുതല്‍ താന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്ന് താരം വ്യക്തമാക്കി.

മാധ്യമങ്ങളെ അവഗണിച്ച നയോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി
X


പാരിസ്: ലോക രണ്ടാം നമ്പര്‍ ജപ്പാന്റെ നയോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി. മല്‍സരങ്ങള്‍ക്ക് ശേഷമുള്ള പതിവ് മാധ്യമ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് നയോമി കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാധ്യമങ്ങളെ അവഗണിച്ചാല്‍ താരത്തെ പുറത്താക്കുന്ന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ഫ്രഞ്ച് ഓപ്പണ്‍ അധികാരികള്‍ ഇന്ന് അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നയോമി ടൂര്‍ണ്ണമെന്റില്‍ നിന്നും പിന്‍മാറിയത്.

ഞായറാഴ്ച നടന്ന മല്‍സരത്തില്‍ റുമാനിയന്‍ താരത്തിനെതിരേ ജയിച്ച നയോമി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന സ്ഥിരം അഭിമുഖം നല്‍കിയിരുന്നില്ല. 2018മുതല്‍ താന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്ന് താരം വ്യക്തമാക്കി. മാധ്യമങ്ങളെ കാണുന്നത് തനിക്ക് ബുദ്ധിമുട്ടുള്ളവാക്കുന്നു.മാനസിക സമ്മര്‍ദ്ധം ഉണ്ടാവുന്നു. ഇതിനാലാണ് താന്‍ ഇത്തരത്തിലുള്ള തീരുമാനം സ്വീകരിച്ചത്. കുറച്ച് കാലം കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ശാരീരിക -മാനസിക ബുദ്ധിമുട്ടുകള്‍ ഒഴിവാകുന്ന വേളയില്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തുമെന്നും നാല് തവണ ഗ്രാന്റ്സ്ലാം നേടിയ താരം അറിയിച്ചു.




Next Story

RELATED STORIES

Share it