Tennis

ഫെഡററുടെ വിടവാങ്ങല്‍ ടൂര്‍ണ്ണമെന്റ്; നദാലിനൊപ്പം കളിക്കാന്‍ മോഹം

തന്റെ സ്വപ്‌നമാണ് നദാലിനൊപ്പം സഖ്യം ചേര്‍ന്ന് കളിക്കുക എന്നത്

ഫെഡററുടെ വിടവാങ്ങല്‍ ടൂര്‍ണ്ണമെന്റ്; നദാലിനൊപ്പം കളിക്കാന്‍ മോഹം
X


ന്യൂയോര്‍ക്ക്: ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡററുടെ വിരമിക്കല്‍ ടൂര്‍ണ്ണമെന്റിന് വെള്ളിയാഴ്ച തുടക്കമാവും. ലേവര്‍ കപ്പില്‍ താരം സിംഗിള്‍സില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡബിള്‍സില്‍ മാത്രമാണ് കളിക്കുക. ഡബിള്‍സില്‍ ചിരവൈരിയായ സ്‌പെയിനിന്റെ റാഫേല്‍ നദാലിനൊപ്പം സഖ്യം ചേര്‍ന്ന് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഫെഡറര്‍ വ്യക്തമാക്കി. തന്റെ സ്വപ്‌നമാണ് നദാലിനൊപ്പം സഖ്യം ചേര്‍ന്ന് കളിക്കുക എന്നത്-താരം അറിയിച്ചു. എന്നാല്‍ നദാല്‍ ഇതില്‍ പ്രതികരിക്കാത്തത് ആരാധകരെ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.




Next Story

RELATED STORIES

Share it