Tennis

ആഷ്‌ലി ബാര്‍ട്ടി ഡബ്ലൂടിഎ ഫൈനലില്‍ നിന്ന് പിന്‍മാറി

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പുറത്താവലിന് ശേഷം താരം മറ്റൊരു ടൂര്‍ണ്ണമെന്റിലും പങ്കെടുത്തിരുന്നില്ല.

ആഷ്‌ലി ബാര്‍ട്ടി ഡബ്ലൂടിഎ ഫൈനലില്‍ നിന്ന് പിന്‍മാറി
X


ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി ഡബ്ലൂടിഎ ഫൈനലില്‍ നിന്ന് പിന്‍മാറി.ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് പിന്‍മാറ്റം. 2021 സീസണിന് ഇതോടെ അവസാനമാകുന്നുവെന്ന് താരം അറിയിച്ചു. ഈ വര്‍ഷത്തെ ശേഷിക്കുന്ന ടൂര്‍ണ്ണമെന്റുകളില്‍ കളിക്കില്ല. പുതിയ വര്‍ഷത്തെ ടൂര്‍ണ്ണമെന്റുകള്‍ക്കായി തയ്യാറെടുക്കാനാണ് തീരുമാനമെന്നും 25കാരിയായ ആഷ്‌ലി അറിയിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പുറത്താവലിന് ശേഷം താരം മറ്റൊരു ടൂര്‍ണ്ണമെന്റിലും പങ്കെടുത്തിരുന്നില്ല. വുമണ്‍സ് ടെന്നിസ് അസോസിയേഷന്‍ സീസണ്‍ അവസാനം ടോപ് സീഡുകളെ വച്ച് നടത്തുന്ന ടൂര്‍ണ്ണമെന്റാണ് ഡബ്ലൂടിഎ ഫൈനല്‍സ്.




Next Story

RELATED STORIES

Share it