Sub Lead

ശ്രീലങ്ക: രാജിവച്ച രണ്ടു മുസ്‌ലിം എംപിമാര്‍ മന്ത്രിപദവിയില്‍ തിരിച്ചെത്തി

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍പള്ളിയിലുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ക്കും അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രിസഭയിലെ ഒമ്പത് മുസ്‌ലിം എംപിമാരാണ് രണ്ടാഴ്ച മുമ്പ് രാജിവച്ചത്.

ശ്രീലങ്ക: രാജിവച്ച രണ്ടു മുസ്‌ലിം എംപിമാര്‍ മന്ത്രിപദവിയില്‍ തിരിച്ചെത്തി
X

കൊളംബോ: രണ്ടാഴ്ച മുമ്പ് പ്രതിഷേധത്തിന്റെ ഭാഗമായി പദവി രാജിവച്ച രണ്ടു മുസ്‌ലിം എംപിമാര്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. പാര്‍ലമെന്റ് അംഗങ്ങളായ കബീര്‍ ഹാഷിം, അബ്ദുല്‍ ഹലീല്‍ എന്നിവരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രി പദവിയില്‍ തിരിച്ചെത്തിയത്. അതേസമയം, രാജിവച്ച മറ്റു ഏഴു മുന്‍ മന്ത്രിമാര്‍ തങ്ങളുടെ പഴയ പദവിയിലേക്ക് തിരിച്ചെത്തുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍പള്ളിയിലുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ക്കും അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രിസഭയിലെ ഒമ്പത് മുസ്‌ലിം എംപിമാരാണ് രണ്ടാഴ്ച മുമ്പ് രാജിവച്ചത്.

ഈസ്റ്റര്‍ ദിനത്തിലെ ആക്രമണത്തിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മന്ത്രി ഉള്‍പ്പെടെയുള്ള മൂന്നു പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ രാജിയാവശ്യപ്പെട്ട് തീവ്ര ബുദ്ധ സന്യാസി ഉപവാസം ആരംഭിച്ചതും ഇവരുടെ പെട്ടെന്നുള്ള രാജിക്ക് കാരണമായിരുന്നു.

മന്ത്രിമാരോടൊപ്പം രണ്ടു ഗവര്‍ണര്‍മാരും 19 എംപിമാരും രാജിവച്ചിരുന്നു. മന്ത്രിപദവിയില്‍ തിരിച്ചെത്തിയ രണ്ടു എംപിമാര്‍ ഭരണകക്ഷിയായ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിയില്‍നിന്നുള്ളവരാണ്. മറ്റു ഏഴു പേര്‍ ശ്രീലങ്ക മുസ്‌ലിം കോണ്‍ഗ്രസ് (എസ്എല്‍എംസി), ഓള്‍ സിലോണ്‍ മക്കള്‍ കോണ്‍ഗ്രസ് (എസിഎംസി) എന്നീ പാര്‍ട്ടികളില്‍നിന്നുള്ളവരാണ്.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ പള്ളിയില്‍ 253 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനം സര്‍ക്കാരിലെ മന്ത്രിമാരുടെ അറിവോടെയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഒമ്പതു മുസ് ലിം മന്ത്രിമാര്‍ രാജിവയ്ക്കുകയും തങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താനും സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it