Sub Lead

ഇന്ത്യയില്‍ 24 മണിക്കൂറില്‍ 3,722 പേര്‍ക്ക് കൊവിഡ്; 2500ലേറെ മരണം

ഇന്നലെ മാത്രം 134 പേരാണ് മരിച്ചത്. ആകെ മരണം 2,549 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ 24 മണിക്കൂറില്‍ 3,722 പേര്‍ക്ക് കൊവിഡ്; 2500ലേറെ മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 3,722 പേര്‍ക്ക്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 78,000 കടന്നു. ഇന്നലെ മാത്രം 134 പേരാണ് മരിച്ചത്. ആകെ മരണം 2,549 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 26,235 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ 49,219 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.

മുംബൈയില്‍ മാത്രം 15,000ത്തോളം കൊവിഡ് കേസുകളുണ്ട്. 1000ത്തോളം പേര്‍ക്കാണ് ധാരാവില്‍ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 9,000കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29 പേരാണ് ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. തമിഴ്‌നാട്ടിലും 9,227 രോഗികളുണ്ട്. സംസ്ഥാനത്ത് ചെന്നൈയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 5,000ത്തില്‍ കൂടുതലാളുകള്‍ക്കാണ് ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്. അതില്‍ 1800 കേസുകളും കൊയമ്പേട് മാര്‍ക്കറ്റുമയി ബന്ധപ്പെട്ടുള്ളതാണ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു കൊവിഡ് കേസ് പോലും റിപോര്‍ട്ട് ചെയ്യാതെ ഒമ്പത് സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍, ഗോവ, ചത്തീസ്ഗഡ്, ലഡാക്, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നിവിടങ്ങളാണത്.

Next Story

RELATED STORIES

Share it