- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലർ ഫ്രണ്ട് നൽകിയ മാനനഷ്ടക്കേസിൽ അർണബിന് കോടതി നോട്ടീസ്
റിപബ്ലിക് ടിവി ചാനലിൽ നിന്നും അവരുടെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്നും “അപകീർത്തികരമായ വീഡിയോ” നീക്കംചെയ്യണമെന്നും ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് ഷാമോൻ കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി: പോപുലർ ഫ്രണ്ട് നൽകിയ മാനനഷ്ടക്കേസിൽ റിപബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ഡൽഹി കോടതി നോട്ടിസ്. സ്റ്റിങ് ഓപറേഷൻ എന്ന വ്യാജേന കൃത്രിമത്വം നടത്തിയ വീഡിയോ പ്രചരിപ്പിച്ചതിനാണ് സമൻസ്. പോപുലർ ഫ്രണ്ട് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷാമോൻ നൽകിയ ഹരജിയിലാണ് കോടതി നടപടി.
2021 മെയ് 27 ന് കോടതിയിൽ ഹാജരാകാനാണ് സാകേത് ജില്ലാ കോടതിയിലെ അഡീഷണൽ സീനിയർ സിവിൽ ജഡ്ജി ഗഗൻദീപ് ജിൻഡാൽ ചൊവ്വാഴ്ച ഉത്തരവിറക്കിയത്.
ഗവേഷകനാണെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി തന്നെ സമീപിച്ച് സിഎഎ വിരുദ്ധ പ്രതിഷേധത്തെക്കുറിച്ച് സംസാരിച്ചുവെന്നും വിവാദ നിയമത്തിനെതിരേ വീണ്ടും അക്രമാസക്തമായ പ്രക്ഷോഭം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജനാധിപത്യപരവും സമാധാനപരവുമായ പ്രതിഷേധ മാർഗങ്ങളിൽ ഉറച്ചുനിൽക്കുന്നതിനെക്കുറിച്ച് താൻ അദ്ദേഹത്തെ ഉപദേശിച്ചതായും അക്രമപരമായ മാർഗങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും ഹരജിയിൽ ഷാമോൻ പറഞ്ഞു.
റിപബ്ലിക് ടിവി ഈ സംഭാഷണത്തെ എഡിറ്റ് ചെയ്ത് വീഡിയോ "സ്റ്റിങ് ഓപറേഷൻ" ആയി സംപ്രേഷണം ചെയ്യുകയും ചെയ്തു. കെട്ടിച്ചമച്ച വീഡിയോയുടെ ഉള്ളടക്കം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചേർന്നതിനാൽ വീഡിയോ വ്യക്തിപരമായും രാജ്യത്തിനും പരിഹരിക്കാനാകാത്ത നഷ്ടങ്ങൾ ഉണ്ടാക്കിയെന്ന് അദ്ദേഹം ഹരജിയിൽ പറഞ്ഞു.
റിപബ്ലിക് ടിവി ചാനലിൽ നിന്നും അവരുടെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്നും "അപകീർത്തികരമായ വീഡിയോ" നീക്കംചെയ്യണമെന്നും ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് ഷാമോൻ കോടതിയെ സമീപിച്ചത്.
RELATED STORIES
പെട്രോള്‍ പമ്പ് അടച്ചിട്ടുള്ള സമരം തുടങ്ങി
13 Jan 2025 1:20 AM GMTപകല്‍ ചൂടുകൂടാമെന്ന് മുന്നറിയിപ്പ്
13 Jan 2025 1:16 AM GMTപീച്ചി റിസര്‍വോയറിലെ അപകടം: ചികില്‍സയിലായിരുന്ന ഒരു പെണ്‍കുട്ടി...
13 Jan 2025 12:52 AM GMTമാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു;...
12 Jan 2025 5:28 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTപത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
12 Jan 2025 1:34 PM GMT