Sub Lead

ഇറാഖ് പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി സദ്‌റിന്റെ അനുയായികള്‍; തടയാതെ സൈന്യം

സര്‍ക്കാര്‍ കെട്ടിടങ്ങളും നയതന്ത്ര കാര്യാലയങ്ങളും സ്ഥിതി ചെയ്യുന്ന തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറുമ്പോള്‍ പാര്‍ലമെന്റില്‍ എംപിമാര്‍ ആരും ഉണ്ടായിരുന്നില്ല.

ഇറാഖ് പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി സദ്‌റിന്റെ അനുയായികള്‍; തടയാതെ സൈന്യം
X

ബാഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് കയ്യേറി ജനം. ഷിയാ നേതാവ് മുഖ്തദ അല്‍ സദ്‌റിന്റെ അനുയായികളാണ് കയ്യേറിയത്. ഇറാന്‍ പിന്തുണയുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെയാണ് പ്രതിഷേധം. തൊഴിലില്ലായ്മ രൂക്ഷമായ ഇറാഖില്‍ വിവിധ നഗരങ്ങളില്‍ ജനം തെരുവിലാണ്.

സര്‍ക്കാര്‍ കെട്ടിടങ്ങളും നയതന്ത്ര കാര്യാലയങ്ങളും സ്ഥിതി ചെയ്യുന്ന തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറുമ്പോള്‍ പാര്‍ലമെന്റില്‍ എംപിമാര്‍ ആരും ഉണ്ടായിരുന്നില്ല.

സുരക്ഷാ സൈനികര്‍ മാത്രമാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. അവര്‍ പ്രതിഷേധക്കാരെ തടയാന്‍ തയ്യാറായില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഇറാന്‍ അനുകൂല കോഓര്‍ഡിനേഷന്‍ ഫ്രെയിംവര്‍ക്കിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ുന്‍ മന്ത്രിയും മുന്‍ പ്രവിശ്യാ ഗവര്‍ണറുമായ മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേയാണ് മുഖ്തദാ അല്‍ സദ്‌റിന്റെ അനുയായികള്‍ പ്രതിഷേധവുമായി പാര്‍ലമെന്റ് കൈയേറിയത്.

ഗ്രീന്‍ സോണില്‍ നിന്ന് ഉടന്‍ പിന്മാറാന്‍ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും വിദേശ നയതന്ത്ര കാര്യാലയങ്ങളുടേയും സംരക്ഷണത്തിനും സുരക്ഷയ്ക്കും ദോഷം വരുത്തുന്നത് തടയാന്‍' സുരക്ഷാ സേനകള്‍ ശ്രദ്ധിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it