- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കണ്ണൂര്‍: കെകെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പിപി ദിവ്യ രാജിവച്ച ഒഴിവിലേക്ക് ഇന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി കെകെ രത്‌നകുമാരിയെ തിരഞ്ഞെടുത്തത്. അതേസമയം തിരഞ്ഞെടുപ്പില്‍ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പ് ഹാളിലേക്കാണ് മാധ്യമങ്ങളെ കടത്തി വിടാതെ വിലക്കേര്‍പ്പെടുത്തിയത്. പഞ്ചായത്തിന് പുറത്ത് പോലിസ് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശമുണ്ടെന്നാണ് പോലിസ് അറിയിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമായ പിപി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല.
ജല്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷയാണ് രത്‌നകുമാരി. പരിയാരം ഡിവിഷനില്‍ നിന്നുള്ള അംഗമാണ് രത്‌നകുമാരി. ഉച്ചയോടെ വരണാധികാരിയായ കലക്ടറുടെ സാന്നിധ്യത്തില്‍ ആവും സത്യപ്രതിഞ്ജ. ജില്ലാ പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയില്‍ ഏഴുപേര്‍ യുഡിഎഫും 17 പേര്‍ എല്‍ഡിഎഫുമാണ്.
RELATED STORIES
75 വര്‍ഷമായി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് അധികാരത്തെ...
26 Jan 2025 2:32 PM GMTകണ്ണേങ്കാവ് പൂരത്തില്‍ ആന ഇടഞ്ഞു (വീഡിയോ)
17 Jan 2025 1:12 PM GMTമധ്യപ്രദേശില്‍ 11 ഗ്രാമങ്ങളുടെ പേര്‍ മാറ്റി; കൂടുതല്‍ ഗ്രാമങ്ങള്‍ക്ക്...
13 Jan 2025 4:05 PM GMTഡോ. വി നാരായണന് ഐഎസ്ആര്‍ഒ ചെയര്‍മാനാകും
8 Jan 2025 1:00 AM GMTകര്‍ണാടകയിലെ ഗംഗോലി പഞ്ചായത്ത് ഇനി കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യം ഭരിക്കും
1 Jan 2025 12:04 PM GMTഎസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് 13ന് കോട്ടക്കലില്‍ സ്വീകരണം
11 Dec 2024 1:38 PM GMT