Sub Lead

തിരൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കോട്ടക്കല്‍ പാണ്ടമംഗലം സ്വദേശി നല്ലാട്ടുവീട്ടില്‍ സുബിത്ത്(24) ആണ് പിടിയിലായത്. പ്രതിയില്‍നിന്നും അതിമാരകമായ മയക്കുമരുന്നുകളില്‍ ഒന്നായ എംഡിഎംഎ 900 മില്ലിഗ്രാം കണ്ടെടുത്തു.

തിരൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
X

പരപ്പനങ്ങാടി: തിരൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോട്ടക്കല്‍ പാണ്ടമംഗലം സ്വദേശി നല്ലാട്ടുവീട്ടില്‍ സുബിത്ത്(24) ആണ് പിടിയിലായത്. പ്രതിയില്‍നിന്നും അതിമാരകമായ മയക്കുമരുന്നുകളില്‍ ഒന്നായ എംഡിഎംഎ 900 മില്ലിഗ്രാം കണ്ടെടുത്തു.

പൊന്‍മുണ്ടം വൈലത്തൂര്‍ കോട്ടക്കല്‍ ഭാഗങ്ങളില്‍ യുവാക്കള്‍ സിന്തറ്റിക്ക് ഡ്രഗ്ഗുകള്‍ (കൃത്രിമ മയക്കുമരുന്നുകള്‍) വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതെതുടര്‍ന്ന് എക്‌സൈസ് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി എല്‍ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം തിരൂര്‍ നഗരത്തില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന പാര്‍ട്ടി നടന്നു എന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി ഹരന്‍(23) എന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ്, ചരസ് എന്നിവയും പിടിച്ചെടുത്തിരുന്നു.

റെയ്ഡില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ വി കെ സൂരജ്, കെ എം ബാബുരാജ്, പ്രഗേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം ജെ പ്രകാശിനി, സ്മിത കെ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ കെ പ്രകാശന്‍, ധനേഷ്, ദിദിന്‍, മുഹമ്മദലി, എ വി കണ്ണന്‍ പങ്കെടുത്തു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

Next Story

RELATED STORIES

Share it