Sub Lead

മാധ്യമ-രാഷ്ട്രീയ രംഗത്തെ നിക്ഷിപ്ത താല്‍പര്യക്കാര്‍ പാര്‍ട്ടിക്കെതിരേ ദുഷ്പ്രചാരണം നടത്തുന്നു: എസ്ഡിപിഐ

ബിജെപി ഭരണം സാമ്പത്തിക ഉന്നമന പരിപാടി അവതരിപ്പിക്കുന്നതിന് പകരം 'പശുപാലന്‍' പദ്ധതികള്‍ പോലെയുള്ള വൈകാരികമായ പരിപാടികള്‍ക്ക് പിന്നില്‍ ഓടുകയാണ്. സ്ഥിതിഗതികള്‍ വഷളായിട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷത്തിന് കൂടുതല്‍ ദോഷം വരുത്തി.

മാധ്യമ-രാഷ്ട്രീയ രംഗത്തെ നിക്ഷിപ്ത താല്‍പര്യക്കാര്‍ പാര്‍ട്ടിക്കെതിരേ ദുഷ്പ്രചാരണം നടത്തുന്നു: എസ്ഡിപിഐ
X

കോഴിക്കോട്: മാധ്യമ-രാഷ്ട്രീയ രംഗത്തെ നിക്ഷിപ്ത താല്‍പര്യക്കാര്‍ പാര്‍ട്ടിക്കെതിരേ വ്യാജ ആരോപണങ്ങളും പ്രചാരണങ്ങളും നടത്തുകയാണെന്ന് കോഴിക്കോട്ട് ചേര്‍ന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി.

'വിശപ്പില്‍ നിന്നു മോചനം ഭയത്തില്‍ നിന്നു മോചനം' എന്നതാണ് എസ്ഡിപിഐ ഉയര്‍ത്തുന്ന മുദ്രാവാക്യം. എസ്ഡിപിഐ വിഭാവനം ചെയ്യുന്നത് സാമൂഹിക ജനാധിപത്യമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധവുമാണ്. എന്നാല്‍, മാധ്യമ-രാഷ്ട്രീയ രംഗത്തെ നിക്ഷിപ്ത താല്‍പര്യക്കാര്‍ പാര്‍ട്ടിക്കെതിരേ വ്യാജ ആരോപണങ്ങളും പ്രചാരണങ്ങളും നടത്തി വോട്ട് ധ്രുവീകരണം പോലുള്ള ദുഷ്പ്രവണതകള്‍ക്കായി പ്രചരിപ്പിക്കുകയാണെന്നും ഈ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കെതിരെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെയും ജനകീയ പിന്തുണയിലൂടെയും പോരാടുമെന്നും ദേശീയ സെക്രട്ടറിയേറ്റ് യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജ്യത്തെ നിരവധി സാമൂഹികരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിരവധി പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തു.

കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം ഇന്ത്യ അഭൂതപൂര്‍വമായ സാമ്പത്തിക ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഡോളറിനെതിരേ രൂപയുടെ തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എങ്ങനെ ഒരു ദുരന്തത്തിലേക്ക് വീഴുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. വ്യാപകമായ തൊഴിലില്ലായ്മ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അസ്വസ്ഥമാക്കുന്നു. അതേസമയം വിലക്കയറ്റം കുടുംബത്തിന്റെ സാധാരണ ജീവിതത്തെ തകര്‍ത്തിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ രാജ്യം മുഴുവന്‍ നിരാശയിലാണ്. ബിജെപി ഭരണം സാമ്പത്തിക ഉന്നമന പരിപാടി അവതരിപ്പിക്കുന്നതിന് പകരം 'പശുപാലന്‍' പദ്ധതികള്‍ പോലെയുള്ള വൈകാരികമായ പരിപാടികള്‍ക്ക് പിന്നില്‍ ഓടുകയാണ്. സ്ഥിതിഗതികള്‍ വഷളായിട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷത്തിന് കൂടുതല്‍ ദോഷം വരുത്തി.

മഹത്തായ ജനാധിപത്യ രാജ്യമായ ഇന്ത്യ നാനാത്വത്തില്‍ ഏകത്വമുള്ള രാഷ്ട്രമാണ്. ഉള്‍ക്കൊള്ളല്‍, സഹവര്‍ത്തിത്വം, സാമൂഹിക സൗഹാര്‍ദ്ദം എന്നിവയാണ് രാജ്യത്തിന്റെ നിലനില്‍പ്പിന്റെ സത്ത. എന്നിരുന്നാലും, ഫാഷിസ്റ്റ് ശക്തികള്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ രാജ്യത്ത് വര്‍ഗീയജാതി വിവേചനം വ്യാപകമാകുന്ന ഇന്നത്തെ സാഹചര്യം വളരെ ഭയാനകമാണ്. ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ നയങ്ങളാല്‍ ഫെഡറല്‍ സംവിധാനം ദുര്‍ബലമായിരിക്കുകയാണ്. ജനാധിപത്യ വിരുദ്ധ ഭരണത്തെ ഒറ്റക്കെട്ടായി പരാജയപ്പെടുത്താനും ഭരണഘടനാ വിരുദ്ധ ശക്തികളുടെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനും എസ്ഡിപിഐ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.

ദേശീയ പ്രസിഡന്റ് എം കെ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഇല്യാസ്, പി അബ്ദുല്‍ മജീദ് ഫൈസി, സെക്രട്ടറിമാരായ അബ്ദുല്‍ സത്താര്‍, ഫൈസല്‍ ഇസ്സുദ്ധീന്‍, ദേശീയ സമിതി അംഗങ്ങളായ മുഹമ്മദ് മുബാറക്, സി പി അബ്ദുല്ലത്തീഫ്, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ എച്ച് അബ്ദുല്‍ മജീദ് സംബന്ധിച്ചു.

Next Story

RELATED STORIES

Share it