Sub Lead

റഷ്യന്‍ അധിനിവേശം: യുക്രെയ്‌നില്‍നിന്ന് പലായനം ചെയ്തത് 10 ലക്ഷം പേര്‍

റഷ്യന്‍ അധിനിവേശം: യുക്രെയ്‌നില്‍നിന്ന് പലായനം ചെയ്തത് 10 ലക്ഷം പേര്‍
X

സ്റ്റോക്ക്‌ഹോം: റഷ്യന്‍ സൈന്യം നടത്തിവരുന്ന അധിനിവേശ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രെയ്‌നില്‍നിന്നും പലായനം ചെയ്തത് ഒരു ദശലക്ഷം പേര്‍. ഐക്യരാഷ്ട്ര സഭയുടെ റെഫ്യൂജി ഏജന്‍സിയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരെക്കുറിച്ച് വളരെയധികം ശ്രദ്ധചെലുത്തുന്നുണ്ട്. എന്നാല്‍, ഏറ്റവും കൂടുതല്‍ ആളുകള്‍ ഉക്രെയ്‌നിലാണ് കഴിയുന്നത് എന്നത് പ്രധാനമാണ്- യുക്രെയ്‌നിലെ യുഎന്‍ പ്രതിനിധി കരോലിന ലിന്‍ഡ്‌ഹോം ബില്ലിങ് സ്റ്റോക്ക്‌ഹോമില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാധാരണക്കാരായ ചിലയാളുകള്‍ തങ്ങളുടെ രാജ്യത്ത് തന്നെ തുടരുകയാണ്.

യുക്രെയ്‌നില്‍നിന്നും എത്ര പേര്‍ പലായനം ചെയ്തിട്ടുണ്ടെന്ന കാര്യത്തില്‍ വിശ്വസനീയമായ കണക്ക് തന്റെ പക്കലില്ല. പക്ഷേ, ആഭ്യന്തരമായി പലായനം ചെയ്തവരോ അല്ലെങ്കില്‍ നിലവില്‍ ട്രെയിനിലോ ബസ്സിലോ കാറിലോ യാത്രചെയ്യാന്‍ ശ്രമിക്കുന്നവരോ ആയ 10 ലക്ഷം ആളുകളായിരിക്കണമെന്ന് ഞങ്ങള്‍ കണക്കാക്കുന്നു. പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരോടും യുക്രെയ്‌നില്‍നിന്നും യാത്ര തിരിച്ചവരോടും സുരക്ഷിതമായി പോകൂ- അവര്‍ കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ ആക്രമണം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുക്രെയ്‌നിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ യുഎന്‍ സഹായം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

തീര്‍ച്ചയായും വിപുലമായ മാനവവിഭവ ശേഷി ലോകത്തിന് ആവശ്യമാണ്. കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാര്‍പ്പിക്കേണ്ടതിന്റെയും അവര്‍ക്ക് ഭക്ഷണം നല്‍കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിത്തു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ മാത്രം യുക്രെയ്‌നില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തത് 6,60,000 അഭയാര്‍ഥികളാണെന്നും കുടിയേറ്റം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ജനീവയില്‍ വക്താവ് ഷാബിയ മണ്ടൂ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Next Story

RELATED STORIES

Share it