Sub Lead

ബ്രിട്ടനിലെ ഹിജാബ് ധാരിണിയായ പ്രഥമ ജഡ്ജിയായി റഫിയ അര്‍ഷദ്

വൈവിധ്യങ്ങളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തിലും വ്യക്തമായും കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബ്രിട്ടീഷ് വെബ്സൈറ്റായ മെട്രോ യുകെയ്ക്കു നല്‍കിയ അഭിമുഖത്തില്‍ റഫിയ വ്യക്തമാക്കി.

ബ്രിട്ടനിലെ ഹിജാബ് ധാരിണിയായ പ്രഥമ ജഡ്ജിയായി റഫിയ അര്‍ഷദ്
X

ലണ്ടന്‍: റഫിയ അര്‍ഷാദ് എന്ന മുസ്‌ലിം വനിത ബ്രിട്ടീഷ് ചരിത്രത്തില്‍ ഹിജാബ് ധാരിണിയായ ആദ്യ ജഡ്ജിയായി. 40കാരിയായ റഫിയ 11ാം വയസ്സിലാണ് നിയമത്തെ തന്റെ കരിയറായി സ്വപ്‌നം കണ്ടുതുടങ്ങുന്നത്.

തന്നെ പോലെയുള്ള വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തില്‍നിന്നു വരുന്ന ഒരു തൊഴിലാളി വര്‍ഗ സ്ത്രീക്ക് പാശ്ചാത്യ സമൂഹത്തില്‍ ഉന്നത പദവി എത്തിപ്പിടിക്കാനാവുമോയെന്ന ആശങ്കയും ഇതോടൊപ്പം ഇവരിലുണ്ടായിരുന്നു. എന്നാല്‍, പ്രതിബദ്ധങ്ങളെയും തട്ടിമാറ്റി 30 വര്‍ഷത്തിനുശേഷം, കഴിഞ്ഞയാഴ്ച മിഡ്ലാന്റ്‌സ് സര്‍ക്യൂട്ടില്‍ ഡെപ്യൂട്ടി ജില്ലാ ജഡ്ജിയായി ഇവര്‍ നിയമിക്കപ്പെട്ടു

ജുഡീഷ്യല്‍ ഓഫിസ് 2019 ഏപ്രില്‍ ഒന്നിന് പുറത്തുവിട്ട കണക്ക് പ്രകാരം ഇംഗ്ലണ്ടിലേയും വെയില്‍സിലേയും കോടതികളിലെ 3,210 ജഡ്ജിമാരില്‍ കേവലം 205 പേര്‍ (6 ശതമാനം) മാത്രമാണ് വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ളവര്‍. വനിതാ പ്രാതിനിധ്യമാവട്ടെ 1,013 (31%) ആണ്.

വൈവിധ്യങ്ങളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തിലും വ്യക്തമായും കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബ്രിട്ടീഷ് വെബ്സൈറ്റായ മെട്രോ യുകെയ്ക്കു നല്‍കിയ അഭിമുഖത്തില്‍ റഫിയ വ്യക്തമാക്കി.

കഠിനമായി അധ്വാനിക്കുകയാണെങ്കില്‍ എന്തും നേടാനാവുമെന്ന് മുസ്ലിം യുവത തിരിച്ചറിയണമെന്നും ഒന്നും അസാധ്യമല്ലെന്നും അവര്‍ വ്യക്തമാക്കി. താന്‍ 17 വര്‍ഷത്തെ കരിയര്‍ അനുഭവങ്ങളുള്ള ഒരു നിയമ വിദഗ്ധയാണെങ്കിലും താന്‍ ഇപ്പോഴും വിവേചനവും മുന്‍വിധിയും നേരിടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it