Sub Lead

മോദിമാര്‍ക്കെതിരായ അധിക്ഷേപം; രാഹുല്‍ഗാന്ധിക്ക് ജാമ്യം

ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി നല്‍കിയ കേസിലാണ് പട്‌ന അഡീഷനല്‍ ചീഫ്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കുമാര്‍ ഗഞ്ജന്‍ ജാമ്യം അനുവദിച്ചത്.

മോദിമാര്‍ക്കെതിരായ അധിക്ഷേപം; രാഹുല്‍ഗാന്ധിക്ക് ജാമ്യം
X

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയപരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ജാമ്യം. ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി നല്‍കിയ കേസിലാണ് പട്‌ന അഡീഷനല്‍ ചീഫ്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കുമാര്‍ ഗഞ്ജന്‍ ജാമ്യം അനുവദിച്ചത്.

കര്‍ണാടകയില്‍ ഏപ്രിലില്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. ആയിരക്കണക്കിന് കോടി രൂപ വായ്പയെടുത്ത് രാജ്യം വിട്ട നീരവ് മോദിയെയും സാമ്പത്തിക കുറ്റവാളി ലളിത് മോദിയെയും റഫാല്‍ അഴിമതിയില്‍ നരേന്ദ്ര മോദിയെയും കുറിച്ച് പരാമര്‍ശിക്കവെ, എന്തുകൊണ്ടാണ് കള്ളന്‍മാരുടെയെല്ലാം പേരിന്റെ കൂടെ 'മോദി' എന്നു വന്നതെന്ന് രാഹുല്‍ ചോദിച്ചിരുന്നു. പ്രസംഗം 'മോദി' എന്നു പേരുള്ളവരെയെല്ലാം ആക്ഷേപിക്കലാണെന്നു ചൂണ്ടിക്കാട്ടിയാണ് സുശീല്‍കുമാര്‍ മോദി പരാതി നല്‍കിയത്.

തന്നെ അപമാനിക്കാനായി ബിജെപി കെട്ടിച്ചമച്ച കേസാണ് ഇതെന്ന് അദ്ദേഹം കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് പറഞ്ഞു. സത്യമേവ ജയതേയെന്ന് കേസിന് പുറപ്പെടുന്നത് അറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ രാഹുല്‍ കുറിച്ചു.കോടതി നടപടികള്‍ക്ക് ശേഷം മസ്തിഷ്‌ക ജ്വര ബാധയെ തുടര്‍ന്ന് 150ല്‍ അധികം കുട്ടികള്‍ മരിച്ച മുസഫര്‍പൂരും രാഹുല്‍ സന്ദര്‍ശിച്ചേക്കും.

Next Story

RELATED STORIES

Share it