Sub Lead

റിയാസ് മൗലവി വധം; പോലിസിനും പ്രോസിക്യൂഷനുമെതിരെ സമസ്ത മുഖപത്രം

റിയാസ് മൗലവി വധം; പോലിസിനും പ്രോസിക്യൂഷനുമെതിരെ സമസ്ത മുഖപത്രം
X

കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ പോലിസിനും പ്രോസിക്യൂഷനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം. കോടതി ചൂണ്ടികാട്ടിയ വീഴ്ചകള്‍ ഉണ്ടെങ്കില്‍ ഒത്തുകളിയോ മധ്യസ്ഥതമോ നടന്നെന്ന് സംശയിക്കാമെന്നാണ് സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലെ വിമര്‍ശനം. ഡിഎന്‍എ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടും പ്രതികള്‍ കുറ്റവിമുക്തര്‍ ആയെങ്കില്‍ ആരെയാണ് സംശയിക്കേണ്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ പ്രോസിക്യൂഷന്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് അതിശയകരവും സംശയകരവുമാണ്.

സംഭവത്തില്‍ കോടതിക്കാണോ പ്രോസിക്യൂഷനാണോ വീഴ്ച സംഭവിച്ചതെന്ന ചോദ്യവും ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ കരുത്തും ജൂഡീഷ്യറിയുടെ വിശ്വാസ്യതയും ഇല്ലായ്മ ചെയ്യുന്നതാണ് ഈയിടെ നടക്കുന്ന ചില വിധിപറച്ചിലുകള്‍. പോലിസ്, നീതി നിര്‍വഹണ സംവിധാനങ്ങളെ കണ്ണടച്ചു വിശ്വസിക്കേണ്ട എന്നാണ് മൗലവി കേസ് വിധി നമ്മോടു പറയുന്നതെന്നുമാണ് സമസ്ത മുഖപത്രത്തില്‍ പറയുന്നത്. പോലിസിനെയും പ്രോസിക്യൂഷനെയും പ്രതിക്കൂട്ടിലാക്കിയാണ് മുഖപ്രസംഗം. വീഴ്ച കോടതിക്കോ പ്രോസിക്യൂഷനോ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.





Next Story

RELATED STORIES

Share it