Sub Lead

ലൈംഗികാതിക്രമം; വനിതാ സൈക്ലിങ് താരത്തിന്റെ പരാതിയില്‍ പരിശീലകനെതിരേ കേസ്

ലൈംഗികാതിക്രമം; വനിതാ സൈക്ലിങ് താരത്തിന്റെ പരാതിയില്‍ പരിശീലകനെതിരേ കേസ്
X

ലിയൂബ്ലിയാന: ലൈംഗികാതിക്രമം നടത്തിയെന്ന വനിതാ സൈക്ലിങ് താരത്തിന്റെ പരാതിയില്‍ പരിശീലകനെതിരേ പോലിസ് കേസെടുത്തു. ദേശീയ സൈക്ലിങ് പരിശീലകനായ ആര്‍ കെ ശര്‍മയ്‌ക്കെതിരേയാണ് താരം പോലിസില്‍ പരാതി നല്‍കിയത്. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി സ്ലോവേനിയയിലേക്ക് പോയ സൈക്ലിങ് സംഘവുമായി സംസാരിക്കുമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും.

പര്യടനത്തിനായി വിദേശത്തേക്കുള്ള യാത്രയ്ക്കിടെയാണ് വനിതാ സൈക്ലിങ് താരത്തിന് പരിശീലകനില്‍നിന്ന് മോശം അനുഭവമുണ്ടായത്. പരാതിക്കാരിയായ സൈക്ലിങ് താരം ഈ ആഴ്ച ആദ്യമാണ് സ്ലോവേനിയയില്‍ നിന്ന് മടങ്ങിയെത്തിയത്. അഞ്ച് പുരുഷ സൈക്ലിങ് താരങ്ങളും പരിശീലകന്‍ ശര്‍മയും ശനിയാഴ്ചയാണ് മടങ്ങിയെത്തിയത്. തങ്ങളുടെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി (ഐസിസി) മുഖേനയാണ് കേസ് അന്വേഷിച്ചതെന്ന് എസ്എഐ പറഞ്ഞു. അത്‌ലറ്റിനോട് പോലിസില്‍ പരാതിപ്പെടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത്‌ലറ്റിന് എഫ്‌ഐആര്‍ സുഗമമായി ഫയല്‍ ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍, അത്‌ലറ്റിനെ പോലിസ് സ്‌റ്റേഷനിലേക്ക് അനുഗമിക്കാന്‍ വനിതാ ഓഫിസര്‍ ഉള്‍പ്പെടെ രണ്ട് ഓഫിസര്‍മാരെ സായ് നിയോഗിച്ചു.

സ്ലോവേനിയയിലേക്ക് യാത്ര ചെയ്ത സംഘത്തിലെ എല്ലാ അംഗങ്ങളുമായും സ്‌പോര്‍ട്‌സ് ബോഡി അടുത്ത ആഴ്ച സംസാരിക്കുമെന്ന് ഒരു ടഅക വൃത്തങ്ങള്‍ അറിയിച്ചു. എസ്എഐ അന്വേഷണ പാനല്‍ ഇതിനകം കോച്ചുമായും വനിതാ സൈക്ലിസ്റ്റുമായും സംസാരിച്ചിരുന്നു. ഇപ്പോള്‍ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി സംഘത്തിലെ മറ്റ് അംഗങ്ങളുമായി അടുത്ത ആഴ്ച സംസാരിക്കും. ജൂണ്‍ 18 മുതല്‍ 22 വരെ ദേശീയ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ഏഷ്യന്‍ ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ സഹായിക്കാനാണ് സ്ലോവേനിയയിലേക്കുള്ള പരിശീലനമല്‍സര യാത്ര സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it