- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിസ്റ്റര്‍ ലൂസി കളപ്പുരക്കു പിന്നില്‍ തീവ്രവാദ സംഘടനകളെന്ന്; ആര്‍എസ്എസ് പിന്തുണ തേടി കെസിവൈഎം
സിസ്റ്റര്‍ ലൂസിക്ക് തീവ്രവാദ ബന്ധമുണ്ടെന്നാരോപിച്ച് ആര്‍എസ്എസിനെ രംഗത്തിറക്കാനാണു തീരുമാനം. ഇതിന്റെ ഭാഗമായി ലൂസി കളപ്പുരക്കെതിരേ അത്തരം പ്രചാരണങ്ങള്‍ മാനന്തവാടി രൂപത ആരംഭിച്ചു.
പി സി അബ്ദുല്ല
കല്‍പറ്റ: കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരിയും കാരക്കാമല എഫ്‌സിസി മഠത്തിന്റെ വനിതാ മേലധികാരിയും ഒരാഴ്ച മുന്‍പ് പള്ളിയോട് ചേര്‍ന്ന അടുക്കള മുറിയില്‍ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് നേരില്‍ കണ്ടുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുരയെ നേരിടാന്‍ പുതിയ നീക്കങ്ങളുമായി കത്തോലിക്കാ സഭ. സിസ്റ്റര്‍ ലൂസിക്ക് തീവ്രവാദ ബന്ധമുണ്ടെന്നാരോപിച്ച് ആര്‍എസ്എസിനെ രംഗത്തിറക്കാനാണു തീരുമാനം. ഇതിന്റെ ഭാഗമായി ലൂസി കളപ്പുരക്കെതിരേ അത്തരം പ്രചാരണങ്ങള്‍ മാനന്തവാടി രൂപത ആരംഭിച്ചു.
തീവ്രവാദ സംഘടനകളുടെ പിന്തുണയും ഫണ്ടുമുപയോഗിച്ചാണ് ലൂസി കളപ്പുര സഭക്കെതിരേ പ്രവര്‍ത്തിക്കുന്നതെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 'ലൗജിഹാദ്' വിവാദ കാലത്ത് ഹിന്ദു ഹെല്‍പ് ലൈനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച ചില ക്രൈസ്തവ സൈബര്‍ മാധ്യമങ്ങളില്‍ ലൂസി കളപ്പുരക്ക് തീവ്രവാദ ബന്ധമുള്ളതായി പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് അതേ ആരോപണങ്ങളുമായി കെസിവൈഎം ഇന്ന് രംഗത്തു വന്നത്.
കാരക്കാമല മഠത്തില്‍ വച്ച് വികാരിയും കന്യാസ്ത്രീയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നേരില്‍ കണ്ടുവെന്ന ലൂസിയുടെ വെളിപ്പെടുത്തല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മെയ് 28ന് രാവിലെ പള്ളിയില്‍ പോയ സുപ്പീരിയര്‍ സിസ്റ്റര്‍ 8 മണിയായിട്ടും തിരികെ വരാതിരുന്നപ്പോള്‍ തോന്നിയ ഒരു സംശയമാണ് തന്നെ പള്ളിമുറിയുടെ മുന്‍പിലെത്തിച്ചതെന്നും ലൈംഗിക വേഴ്ച നേരില്‍ കണ്ടെന്നുമായിരുന്നു ലൂസി കളപ്പുരയുടെ വെളിപ്പെടുത്തല്‍. ഇടവക വികാരി, ഒറ്റക്ക് താമസിക്കുന്ന പള്ളിമുറിയുടെ മുറ്റത്ത് സിസ്റ്ററിന്റെ ചെരുപ്പ് കിടക്കുന്നത് ശ്രദ്ധിച്ചു. വൈദികര്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളില്‍ കന്യാസ്ത്രീകള്‍ ഒറ്റയ്ക്ക് പോകരുത് എന്ന് മാനന്തവാടി രൂപത ബിഷപ്പില്‍ നിന്നും എഫ്‌സിസി സഭാനേതൃത്വത്തില്‍ നിന്നും സര്‍ക്കുലര്‍ അടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും മദര്‍ സുപ്പീരിയര്‍ കൂടിയായ സിസ്റ്റര്‍ ഒറ്റക്ക് അവിടെ പോയതില്‍ അസ്വാഭാവികത തോന്നി. എന്താണ് ഉള്ളില്‍ നടക്കുന്നത് എന്നറിഞ്ഞിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ച താന്‍ കൈയിലുള്ള മൊബൈല്‍ ഫോണിലെ കാമറ റെക്കോര്‍ഡിങ് ഓണാക്കി ഫോണ്‍ ചെയ്യുകയാണ് എന്ന ഭാവത്തില്‍ ചെവിയോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് പള്ളിമുറിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. സ്വീകരണമുറിയില്‍ ആരെയും കാണാത്തതിനാല്‍ ഡൈനിങ്ങ് റൂമിലേക്ക് നടന്നു, അവിടെയെത്തിയപ്പോള്‍ അടുക്കളയില്‍ നിന്നും അസാധാരണമായ ചില ശബ്ദങ്ങള്‍ കേട്ടാണ് അങ്ങോട്ട് ചെല്ലുന്നത്. ഉള്ളില്‍ സംശയം ഉണ്ടായിരുന്നെങ്കില്‍പോലും അവിടെ കണ്ട കാഴ്ച്ച തന്നെ സ്തബ്ധയാക്കിക്കളഞ്ഞു. സംശുദ്ധമായ സന്ന്യസ്ത ജീവിതം നയിക്കുന്നവര്‍ എന്നവകാശപ്പെടുന്ന പള്ളി വികാരിയും മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്ററും ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്ന കാഴ്ച്ച തനിക്ക് മനംപുരട്ടല്‍ ഉണ്ടാക്കിയെന്നാണ് ലൂസി ഫേസ്ബുക്കില്‍ കുറിച്ചത്.
സിസ്റ്റര്‍ ലൂസിക്ക് നിലവില്‍ പിന്തുണ നല്‍കുന്ന ചില സംഘടനകള്‍ക്കെങ്കിലും തീവ്രവാദ സ്വഭാവമുള്ളതാണ്.
കത്തോലിക്ക സഭക്കെതിരേ അടുത്ത കാലത്ത് നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ പല സംഘടനകളുടെയും സാന്നിധ്യമുണ്ട്. ലൂസി കളപ്പുരയുടെ സമരങ്ങള്‍ക്കടക്കം ഫണ്ട് നല്‍കുന്നതില്‍ ഇതേ പുറം ശക്തികളുടെയും സംഘടനകളുടെയും ഇടപെടലുകള്‍ ഉണ്ടോ എന്നുമുള്ള സംശയമുണ്ടെന്ന് കെസിവൈഎം ഭാരവാഹികള്‍ ആരോപിച്ചു.
കാരക്കാമല എഫ്‌സിസി മഠത്തില്‍ താമസിക്കുന്ന കന്യാ സ്ത്രീകള്‍ക്ക് നിലവില്‍ ജീവനു ഭീഷണിയുണ്ട്. ലൂസി കളപ്പുരയെ ആരെങ്കിലും അപായപ്പെടുത്താനും അത് കത്തോലിക്ക സഭക്കെതിരേ തിരിച്ചുവിടാനുമുള്ള ഗൂഡാലോചനയും നടക്കുന്നുന്നുണ്ടെന്നും കെസിവൈഎം ഭാരവാഹികള്‍ ആരോപിച്ചു.
കന്യാസ്ത്രീകള്‍ മറ്റിടങ്ങളിലേക്ക് മാറാത്തത് സിസ്റ്റര്‍ ലൂസിയെ ആരെങ്കിലും അപകടപ്പെടുത്തുമെന്ന് ഭയന്നിട്ടാണ്.
രൂപതയുടെയോ സഭയുടെയോ നിലപാടുകള്‍ അന്വേഷിക്കാതെ ഏകപക്ഷീയമായി ലൂസിയുടെ നിലപാടുകളോട് ചേര്‍ന്നാണ് മാധ്യമങ്ങള്‍ വരെ പ്രതികരിക്കുന്നതെന്നും കെസിവൈഎം ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
കെസിവൈഎം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് ടെസിന്‍ വയലില്‍,കെസിവൈഎം ദ്വാരക മേഖല പ്രസിഡന്റ് ജോബിന്‍ ഇല്ലിക്കല്‍ എന്നിവരും മാനന്തവാടിയിലെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT