- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരിലെ പഴയ കെട്ടിടത്തില്‍ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി
രണ്ടാഴ്ച്ചത്തെ പഴക്കം കാരണം മൃതദേഹത്തില്‍ നിന്നും എല്ലിന് കഷ്ണങ്ങള്‍ താഴെ വീണ നിലയിലാണ്. തെരുവുനായ്ക്കള്‍ കടിച്ചു വലിച്ചതാണോയെന്ന സംശയം പോലിസിനുണ്ട്
കണ്ണൂര്‍: കണ്ണൂരില്‍ പഴയ കെട്ടിടത്തിനുള്ളില്‍ നിന്നും യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. രണ്ടാഴ്ച്ചത്തെ പഴക്കമുളളതായി കരുതുന്നു. പയ്യന്നൂര്‍ രാമന്തളി സ്വദേശി അരുണ്‍ ബാബുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ ബാഗില്‍ നിന്നും കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ബന്ധുക്കളെ വിവരമറിയിക്കുകയും അരുണ്‍ ബാബുവിന്റെ സഹോദരന് മൃതദേഹം തിരിച്ചറിയുകയുമായിരുന്നു. കണ്ണൂര്‍ ബര്‍ണശേരിയിലെ സെന്റ് മൈക്കിള്‍സ് സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്സ് മുറിയിലെ വരാന്തയിലെ ഡോറിനോട് ചേര്‍ന്ന നിലയിലാണ് അരുണ്‍ ബാബുവിനെ ബുധനാഴ്ച്ച ഉച്ചയോടെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച്ചത്തെ പഴക്കം കാരണം മൃതദേഹത്തില്‍ നിന്നും എല്ലിന് കഷ്ണങ്ങള്‍ താഴെ വീണ നിലയിലാണ്. തെരുവുനായ്ക്കള്‍ കടിച്ചു വലിച്ചതാണോയെന്ന സംശയം പോലിസിനുണ്ട്.
രണ്ടാഴ്ച്ച മുന്‍പ് രാമന്തളിയിലെ വീട്ടില്‍ നിന്നും ശബരിമലയ്ക്കു പോകാനായാണ് അരുണ്‍ ബാബു വീട്ടില്‍ നിന്നിറങ്ങിയത്. ഇയാളുടെ ബാഗില്‍ എന്നും തലശേരിയില്‍ നിന്നെടുത്ത ട്രെയിന്‍ ടിക്കറ്റും കണ്ടെത്തിയിട്ടുണ്ട്. മരണത്തില്‍ ദുരുഹതയുണ്ടോയെന്ന കാര്യം പോലിസ് അന്വേഷിച്ചു വരികയാണ്. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ ടൗണ്‍ എസ് ഐ നസീബ്, എഎസ്ഐ അജയകുമാര്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തി. പൊതുവെ കണ്ണൂര്‍ നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലമാണിത്. മൃതദേഹത്തില്‍ നിന്നും പുറത്തേക്ക് ദുര്‍ഗന്ധം വമിക്കാത്തതും കണ്ടെത്താന്‍ വൈകിയതിന് കാരണമായി പോലിസ് പറയുന്നു. യുവാവിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT