- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് വാഹന ഇന്ഷുറന്സ് പ്രീമിയം വര്ധിപ്പിച്ചു; ജൂണ് ഒന്ന് മുതല് പുതിയ നിരക്ക്
ന്യൂഡല്ഹി: രാജ്യത്ത് വാഹനങ്ങളുടെ തേര്ഡ് പാര്ട്ടി ഇന്ഷുറന്സ് പ്രീമിയം വര്ധിപ്പിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. പുതിയ വര്ധന അനുസരിച്ച് വാഹന ഉടമകള് തേര്ഡ് പാര്ട്ടി ഇന്ഷുറന്സിനായി 21 ശതമാനം വരെ അധികം നല്കേണ്ടിവരും. ജൂണ് ഒന്ന് മുതലാണ് വര്ധനവ് പ്രാബല്യത്തില് വരിക. 1,000 സിസിയുള്ള കാറുകളുടെ നിലവിലെ 2,072 എന്ന പ്രീമിയം നിരക്ക് 2,094 രൂപയായി ഉയരും. 1,000 സിസിക്കും 1,500നും ഇടയിലുള്ള കാറുകള്ക്ക് തേര്ഡ് പാര്ട്ടി ഇന്ഷുറന്സ് പ്രീമിയമായി 3,416 രൂപ അടയ്ക്കണം. നേരത്തെ ഇത് 3,221 ആയിരുന്നു. 1,500 സിസിക്ക് മുകളിലാണെങ്കില് 7,897ല് നിന്നും 7,890 ആയി ഉയര്ന്നു.
150 സിസിക്കും 350 സിസിക്കും ഇടയിലുള്ള ഇരുചക്രവാഹനങ്ങള്ക്ക് 1,366 ആണ് പുതുക്കിയ നിരക്ക്. 350 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്ക്ക് പ്രീമിയം നിരക്ക് 2,804 ആയി ഉയര്ന്നു. അതേസമയം, 75- 150 സിസി എന്ജിന് ശേഷിയുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയത്തില് 5 ശതമാനം കുറവുണ്ടായി എന്നതാണ് ശ്രദ്ധേയം. ഇരുചക്രവാഹനങ്ങള്ക്ക് 75 സിസി വരെ 538 രൂപയും 75നും 150നും ഇടയിലുള്ള ഇരുചക്രവാഹനങ്ങളുടെ നിരക്ക് 714 രൂപയുമായിരിക്കുമെന്ന് വിജ്ഞാപനത്തില് പറയുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസ്സുകള്ക്ക് 15 ശതമാനം ഡിസ്കൗണ്ടുണ്ടാവും.
വിന്റേജ് കാറുകള്ക്ക് 50 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്ക്ക് 15 ശതമാനവും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്ക്ക് 7.5 ശതമാനവും ഡിസ്കൗണ്ടും പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന വില്പ്പന കൂടുതല് പ്രോല്സാഹിപ്പിക്കുന്നതിനായി ഇലക്ട്രിക് കാറുകള്ക്കും ഇരുചക്ര വാഹനങ്ങള്ക്കും പ്രീമിയത്തില് 15 ശതമാനം കുറവ് സര്ക്കാര് നിര്ദേശിച്ചിട്ടുണ്ട്. ഇന്ഷുറന്സ് പ്രീമിയം നിരക്കുകള് സാധാരണയായി വര്ഷം തോറും പരിഷ്കരിക്കാറുണ്ട്. എന്നാല്, കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില് സര്ക്കാര് രണ്ടുവര്ഷത്തേക്ക് നിരക്ക് വര്ധന മരവിപ്പിച്ചിരുന്നു. 2019- 20 ലാണ് അവസാനമായി ഇന്ഷുറന്സ് പ്രീമിയം നിരക്കില് വര്ധന വരുത്തിയത്.
പുതുക്കിയ വാഹന ഇന്ഷുറന്സ് പ്രീമിയം നിരക്കുകള് ഇങ്ങനെ...
Particulars Old rate New rate Change
Cars 1000cc ₹2,072 ₹2,094 1%
Cars 1000-1500cc ₹3,221 ₹3,416 6%
Cars 1500cc ₹7,890 ₹7,897 0%
Two wheelers 75cc ₹482 ₹538 12%
Two wheelers 75-150cc ₹752 ₹714 -5%
Two wheelers 150-350cc ₹1,193 ₹1,366 15%
Two wheelers 350cc ₹2,323 ₹2,804 21%
RELATED STORIES
തൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്സംഗ കേസില് പ്രതിക്ക് 12 വര്ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല് നടനായ അധ്യാപകന് അബ്ദുല് നാസര് പോക്സോ കേസില്...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMT