Sub Lead

പെണ്‍കുട്ടിക്ക് നേരെ ലൈംഗിക ആക്രമണം ബിജെപി സ്ഥാനാര്‍ഥി അറസ്റ്റില്‍

പെണ്‍കുട്ടിക്ക് നേരെ ലൈംഗിക ആക്രമണം ബിജെപി സ്ഥാനാര്‍ഥി അറസ്റ്റില്‍
X

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച ബിജെപി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ നിലാന്‍ജന്‍ റോയിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.

പര്‍ഗാനാസ് ജില്ലയിലുള്ള നിലാന്‍ജന്‍ റോയിയുടെ ഫല്‍റ്റായിലെ വീട്ടില്‍ വച്ചാണ് ഏപ്രില്‍ 24 ന് സംഭവം നടന്നത്. എന്നാല്‍ പോലിസില്‍ ആക്രമത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കിയെങ്കിലും കേസെടുക്കുവാന്‍ പോലിസ് തയ്യാറായിരുന്നില്ല.

ഏപ്രില്‍ 25 ന് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് പോലിസ് വിധേയമാക്കുകയും തുടര്‍ന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തത്.

ബിജെപി പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പരാതിപ്പെടാന്‍ റോയിയുടെ ഫാല്‍ത്തയിലെ വീട്ടില്‍ ചെന്നപ്പോഴായിരുന്നു 17കാരിയെ ലൈംഗികമായി അക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു. റോയിക്കതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റോയിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.


Next Story

RELATED STORIES

Share it