Sub Lead

കടുവയെ പിടികൂടാന്‍ നടപടി ഊര്‍ജ്ജിതമാക്കണം; രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

കടുവയെ പിടികൂടാന്‍ നടപടി ഊര്‍ജ്ജിതമാക്കണം; രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു
X

കല്‍പ്പറ്റ: വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതായും കടുവയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഇതോടൊപ്പം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര തുക കൂട്ടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ് വയനാട് കുറുക്കന്‍മൂലയിലിറങ്ങിയ കടുവ. വളര്‍ത്തു മൃഗങ്ങളെ പിടികൂടിയതോടെ ക്ഷുഭിതരായ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ കൈയ്യേറ്റമുണ്ടായി. കുറുക്കന്‍മൂല പാല്‍വെളിച്ചം വനമേഖലയില്‍ വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ കടുവയുടെ ചിത്രങ്ങള്‍ നേരത്തെ പതിഞ്ഞിരുന്നു. കുറുക്കന്മൂലയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള പയ്യമ്പള്ളി പുതിയടത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയിലും കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.

Next Story

RELATED STORIES

Share it