Sub Lead

മയക്കുമരുന്ന് പിടികൂടിയ കേസില്‍ രണ്ട് പ്രതികള്‍ക്കും 10 വര്‍ഷം കഠിനതടവും പിഴയും

മയക്കുമരുന്ന് പിടികൂടിയ കേസില്‍ രണ്ട് പ്രതികള്‍ക്കും 10 വര്‍ഷം കഠിനതടവും പിഴയും
X

വടകര: മലബാറില്‍ ആദ്യമായി എല്‍എസ്ഡി മയക്കുമരുന്ന് കണ്ടെടുത്ത കേസില്‍ കേസില്‍ രണ്ട് പ്രതികള്‍ക്കും 10 വര്‍ഷം കഠിനതടവും പിഴയും വിധിച്ചു. 2017 ഏപ്രില്‍ ഒന്നിന് കണ്ണൂര്‍ ജില്ലയിലെ കണ്ണവം പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളായ കോയ്യോട് ചെമ്പിലോട് ടിസി ഹൗസില്‍ ടി സി ഹര്‍ഷാദ്(32), കോയ്യോട് ചെമ്പിലോട് ചാലില്‍ ഹൗസില്‍ കെ വി ശ്രീരാജ്(30) എന്നിവരെയാണ് 10 വര്‍ഷം കഠിന തടവിനും ഒരുലക്ഷം രൂപവീതം പിഴയും അടയ്ക്കാന്‍ വടകര എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി വിപിഎം സുരേഷ് ബാബു വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്കൂട്ടര്‍ എ സനൂജ് ഹാജരായി. ബെംഗളൂരുവില്‍ നിന്നു കെഎ 05 ജെഎല്‍ 685 നമ്പര്‍ ബൈക്കില്‍ വരികയായിരുന്ന ഇരുവരെയും കണ്ണവം സ്‌റ്റേഷന്‍ പരിധിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന അന്നത്തെ കണ്ണവം എസ് ഐ ഗണേശനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പുന്നപ്പാലത്ത് വച്ച് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താത്തതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കൈയില്‍ നിന്ന് 14 എല്‍എസ്ഡി സ്റ്റാമ്പുകളും 0.64 ഗ്രാം മെത്താംഫിറ്റാമിനും 71200 രൂപയുമാണ് കണ്ടെടുത്തത്. തുടര്‍ന്ന് ആറുമാസം ജയിലില്‍ കിടന്നെങ്കിലും ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. കേസ് ഗുരുതര സ്വഭാവമുള്ളതിനാല്‍ അന്നത്തെ കൂത്തുപറമ്പ് സി ഐ ആയിരുന്ന യു പ്രേമനും സംഘവും അന്വേഷണം നടത്തി പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്ക് മോഷ്ടിച്ചതാണെന്നും കണ്ടെത്തിയിരുന്നു. മയക്കുമരുന്നുകള്‍ റീജ്യനല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് എല്‍എസ് ഡിയും മെത്താഫിറ്റമിന്‍ ആണെന്നും കണ്ടെത്തിയത്.

Next Story

RELATED STORIES

Share it