Sub Lead

ഫലസ്തീനില്‍ ജൂതന്‍മാര്‍ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം

ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ ബ്രിട്ടീഷുകാരനായ ആര്‍തര്‍ ബാല്‍ഫറിന് എന്ത് അവകാശമാണ് ഉണ്ടായിരുന്നതെന്നും മുജാഹിദീന്‍ ബ്രിഗേഡ്‌സ് ചോദിക്കുന്നു.

ഫലസ്തീനില്‍ ജൂതന്‍മാര്‍ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
X

ഗസ സിറ്റി: ബ്രീട്ടീഷുകാര്‍ ഫലസ്തീനില്‍ ജൂതരാഷ്ട്രം പ്രഖ്യാപിച്ച ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ 107ാം വാര്‍ഷികം ഇന്ന്. 1917 നവംബര്‍ രണ്ടിനാണ് ബ്രിട്ടീഷുകാര്‍ ഫലസ്തീനില്‍ ജൂതന്‍മാര്‍ക്ക് മാതൃരാജ്യം വാഗ്ദാനം ചെയ്തത്. 2023 ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സയിലൂടെ ബ്രിട്ടീഷ് കൊളോണിയല്‍ പദ്ധതിക്ക് കനത്ത പ്രഹരം നല്‍കാന്‍ കഴിഞ്ഞെന്ന് ഫലസ്തീനിലെ വിവിധ പ്രതിരോധ പ്രസ്ഥാനങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഒരു നൂറ്റാണ്ടിലധികമായി ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് കാരണമായ ബാല്‍ഫര്‍ പ്രഖ്യാപനത്തെ മുജാഹിദീന്‍ ബ്രിഗേഡ് അപലപിച്ചു. ഫലസ്തീനികള്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കാരണം ബാല്‍ഫര്‍ പ്രഖ്യാപനമാണെന്നും ജൂതരാഷ്ട്രം ഇല്ലാതാവുന്നതു വരെ ചെറുത്തുനില്‍പ്പ് തുടരുമെന്നും സംഘടന അറിയിച്ചു. ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ ബ്രിട്ടീഷുകാരനായ ആര്‍തര്‍ ബാല്‍ഫറിന് എന്ത് അവകാശമാണ് ഉണ്ടായിരുന്നതെന്നും മുജാഹിദീന്‍ ബ്രിഗേഡ്‌സ് ചോദിക്കുന്നു.

ഫലസ്തീനിയന്‍ ജനതയ്ക്കും അറബ് ലോകത്തിനുമെതിരായ പാശ്ചാത്യ ശക്തികളുടെ സഖ്യത്തിന്റെയും ബാല്‍ഫോര്‍ പ്രഖ്യാപനത്തിന്റെയും നേരിട്ടുള്ള അനന്തരഫലമാണ് ഇപ്പോള്‍ നടക്കുന്ന കൂട്ടക്കൊലകളും വംശഹത്യകളും വംശീയ ഉന്മൂലനവും എന്ന് ഫലസ്തീന്‍ പ്രതിരോധ സമിതികള്‍ അറിയിച്ചു.

ഫലസ്തീന്‍ ജനതയ്ക്ക് അവരുടെ ഭൂമിയും അന്തസും പുണ്യസ്ഥലങ്ങളും സംരക്ഷിക്കാന്‍ ചെറുത്തുനില്‍പ്പിനുള്ള അവകാശം തൂഫാനുല്‍ അഖ്‌സ നല്‍കിയതായി ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ വക്താവ് പറഞ്ഞു. ബ്രിട്ടന്‍ ഇപ്പോഴും ഇസ്രായേലിന് നല്‍കുന്ന പിന്തുണയെയും സംഘടന അപലപിച്ചു. യെമന്‍, ഇറാഖ്, ലെബനന്‍, ഇറാന്‍ എന്നിവിടങ്ങളിലെ വിവിധ സംഘടനകളും ബാല്‍ഫര്‍ പ്രഖ്യാപനത്തെ അപലപിച്ചു.

Next Story

RELATED STORIES

Share it