Sub Lead

ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും

ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
X

പുത്തന്‍കുരിശ്: യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയായി. പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ഭൗതികശരീരം സംസ്‌കരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തിലായിരുന്നു കബറടക്കം. പാത്രിയാര്‍ക്കിസ് ബാവയുടെ പ്രതിനിധികളായി അമേരിക്ക, യുകെ. ആര്‍ച്ച് ബിഷപ്പുമാര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. വിവിധ സഭ മേലധ്യക്ഷന്‍മാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. ശ്രേഷ്ഠ ബാവ തയ്യാറാക്കിയ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് വരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it