- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാണ്‍പൂരിനടുത്ത് ബസ് എക്‌സ്‌കവേറ്ററുമായി കൂട്ടിയിടിച്ച് 16 മരണം; 30ഓളം പേര്‍ക്ക് പരിക്ക്
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് ബസ് എക്‌സ്‌കവേറ്ററുമായി കൂട്ടിയിടിച്ച് 16 പേര്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കാണ്‍പൂരിനടുത്തുള്ള സചെണ്ടിയിലാണ് യുപി റോഡ്‌വേയ്‌സിന്റെ ശതാബ്ദി എസി ബസ്സ് മൂന്നു ചക്രങ്ങളുള്ള ജെസിബി ലോഡറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് തകര്‍ന്നു. കാണ്‍പൂരില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസ് അമിതവേഗത്തിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍. ഇതുവരെ 15 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സംഭവസ്ഥലത്തെ പോലിസ് സ്ഥിരീകരിച്ചു. ഒരു ഡസനിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡപകടത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്ത ദുഖം പ്രകടിപ്പിക്കുകയും മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥരോട് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
16 dead, around 30 injured as bus collides in UP's Kanpur
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT