- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വന്തം നേതാക്കളെ ചെരിപ്പ് മാല ധരിപ്പിച്ച് കഴുതപ്പുറത്തേറ്റി ബിഎസ്പി പ്രവര്‍ത്തകരുടെ പ്രതിഷേധം (വീഡിയോ)
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ചെരുപ്പ് മാല ധരിപ്പിച്ച് കഴുത പുറത്ത് ഇരുത്തി മുഖത്ത് കരിവാരിതേച്ച് അനുയായികള്‍ പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ജയ്പൂര്‍: മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പിയുടെ ദേശീയ നേതാക്കളെ 'പാഠംപഠിപ്പിച്ച്' അണികള്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ചെരുപ്പ് മാല ധരിപ്പിച്ച് കഴുത പുറത്ത് ഇരുത്തി മുഖത്ത് കരിവാരിതേച്ച് അനുയായികള്‍ പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ബിഎസ്പിയുടെ ദേശീയ കോര്‍ഡിനേറ്റര്‍ രാംജി ഗൗതം, മുന്‍ ബിഎസ്പി സംസ്ഥാന നേതാവ് സീതാറാം എന്നിവരാണ് പ്രവര്‍ത്തകരുടെ രോഷത്തിനരയായത്. കഴുതപ്പുറത്ത് ഇരുത്തി ഇരുവരെയും നഗരം ചുറ്റിച്ചു. മുഖത്ത് കരി ഓയിലൊഴിച്ച ശേഷം ചെരുപ്പ് മാല ധരിപ്പിച്ചാണ് ഇരുവരെയും ബലമായി കഴുതപ്പുറത്ത് കയറ്റിയത്. വന്‍ ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് പ്രവര്‍ത്തകരുടെ നടപടി. രാംജി ഗൗതം വഞ്ചകനാണെന്നും പണത്തിന് വേണ്ടി പാര്‍ട്ടിയെ ഒറ്റിക്കൊടുത്തവനാണെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. വിഷയത്തില്‍ മായാവതിയോ ഉത്തര്‍ പ്രദേശിലെ നേതാക്കളോ പ്രതികരിച്ചിട്ടില്ല.
#WATCH Rajasthan: BSP workers blackened faces of party's national coordinator Ramji Gautam&former BSP state incharge Sitaram¶ded them on donkeys,in Jaipur today.The workers also garlanded them with shoes&alleged that these leaders were indulging in anti-party activities pic.twitter.com/Vjvn1kur2w
— ANI (@ANI) October 22, 2019രാജസ്ഥാനില്‍ അടുത്തിടെ ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസുമായി മായാവതി ഉടക്കി നില്ക്കുന്ന വേളയിലായിരുന്നു ഇത്. മധ്യപ്രദേശിലെ ചില ബിഎസ്പി നേതാക്കളും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് മായാവതിയെ ചൊടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരം ദുര്‍വിനിയോഗം ചെയ്ത് ബിഎസ്പിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ബിഎസ്പി നേതാക്കളുടെ ആരോപണം.
RELATED STORIES
''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMT