Sub Lead

മെയ്-ജൂണ്‍ മാസങ്ങളില്‍ 2 ദശലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചെന്ന് വാട്‌സ്ആപ്പ്

മെയ്-ജൂണ്‍ മാസങ്ങളില്‍ 2 ദശലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചെന്ന് വാട്‌സ്ആപ്പ്
X

ന്യൂഡല്‍ഹി: ഈ വര്‍ഷം മെയ് 15നും ജൂണ്‍ 15നും ഇടയില്‍ രണ്ടു ദശലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സ് ആപ്പ് കമ്പനിയുടെ പ്രതിമാസ സുതാര്യതാ റിപോര്‍ട്ട്. മോശം പെരുമാറ്റവും സ്പാമും തടയുന്നതിനും അനാവശ്യ സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ നിന്ന് അക്കൗണ്ടുകളെ തടയുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. അസാധാരണമായ സന്ദേശങ്ങള്‍ അയയ്ക്കുന്ന അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിനുള്ള വിപുലമായ സംവിധാനമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ മാത്രം 2 ദശലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതെന്നും വാട്‌സ് ആപ് അറിയിച്ചു. +91 എന്ന ഫോണ്‍ നമ്പര്‍ വഴിയാണ് കമ്പനി ഇന്ത്യന്‍ അക്കൗണ്ടുകളാണെന്നു തിരിച്ചറിഞ്ഞത്. നിരോധിച്ചവയില്‍ 95 ശതമാനത്തിലധികവും ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് മെസേജിങിന്റെ അനധികൃത ഉപയോഗമാണ് കാരണമായി കമ്പനി പറയുന്നത്. 2019 മുതല്‍ ഇത് ഗണ്യമായി വര്‍ധിച്ചതായും കമ്പനി വ്യക്തമാക്കി.

'ഉപയോക്തൃ റിപോര്‍ട്ടുകളെയൊന്നും ആശ്രയിക്കാതെ തന്നെ ഈ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും ഞങ്ങള്‍ നിരോധിച്ചതായി ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം വ്യക്തമാക്കി. ഇത്തരത്തില്‍ ആഗോളതലത്തില്‍ നിരോധിച്ചതോ അപ്രാപ്തമാക്കിയതോ ആയ അക്കൗണ്ടുകളുടെ പ്രതിമാസ ശരാശരി ഏകദേശം 8 മില്ല്യണ്‍ ആണ്. ഇക്കാലയളവില്‍ ഉപയോക്താക്കളില്‍ നിന്ന് 345 പരാതികള്‍ കമ്പനിക്ക് ലഭിച്ചു. ഇതില്‍ 63 സംഭവങ്ങളില്‍ തീര്‍പ്പാക്കിയതായും കമ്പനി അറിയിച്ചു.

2 million Indian accounts banned during May-June: WhatsApp

Next Story

RELATED STORIES

Share it