Sub Lead

253 പാര്‍ട്ടികള്‍ ഇനിയില്ല; നിഷ്‌ക്രിയമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

നിഷ്‌ക്രിയരായി പ്രഖ്യാപിച്ച 253 പാര്‍ട്ടികള്‍ അവര്‍ക്ക് നല്‍കിയ കത്തിനോ നോട്ടിസിനോ മറുപടി നല്‍കിയിട്ടില്ല.

253 പാര്‍ട്ടികള്‍ ഇനിയില്ല; നിഷ്‌ക്രിയമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡൽഹി: ഇന്ത്യയില്‍ 253 അനംഗീകൃത രജിസ്‌ട്രേഡ് പാര്‍ട്ടികളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷക്രിയമായി പ്രഖ്യാപിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 339 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്തു. ഇതോടെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കാത്ത കാരണത്താല്‍ കമ്മീഷന്‍ ഒഴിവാക്കിയ പാര്‍ട്ടികളുടെ എണ്ണം 537 ആയി. 2022 മെയ് 25 മുതലുള്ള കണക്കാണിത്.

ബിഹാര്‍, ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരടങ്ങിയ കമ്മീഷനാണ് പാര്‍ട്ടികള്‍ക്കെതിരേ നടപടിയെടുത്തത്.

നിഷ്‌ക്രിയരായി പ്രഖ്യാപിച്ച 253 പാര്‍ട്ടികള്‍ അവര്‍ക്ക് നല്‍കിയ കത്തിനോ നോട്ടിസിനോ മറുപടി നല്‍കിയിട്ടില്ല. ഒരു സംസ്ഥാനത്തിന്റെ പൊതുസഭയിലേക്കോ 2014, 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലടക്കം ഒന്നിലും മൽസരിക്കുകയും ചെയ്തിട്ടില്ലെന്നും കണ്ടെത്തി.

തിരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കാനും വിശാല പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയുമാണ് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it