- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ആക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം നല്‍കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ എന്നും ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു
Terrible news from Kulgam district of South Kashmir. I unequivocally condemn the targeted killing of the 3 BJP workers in a terror attack. May Allah grant them place in Jannat & may their families find strength during this difficult time.
— Omar Abdullah (@OmarAbdullah) October 29, 2020
ആക്രമണത്തെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല അപലപിച്ചു. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നു ഭയാനകമായ വാര്‍ത്തയാണു പുറത്തുവരുന്നത്. ആക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം നല്‍കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ എന്നും ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. 'കുല്‍ഗാമില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ വിവരം കേട്ടതില്‍ ഖേദമുണ്ടെന്നും അവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും പിഡിപി മേധാവി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരിന്റെ തെറ്റായ ചിന്താഗതിയും നയങ്ങളും കാരണം ജീവന്‍ ജമ്മു കശ്മീരിലെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയാണെന്നും മെഹബൂബ മുഫ്തി കുറിച്ചു.
Saddened to hear about the killing of three BJP workers in Kulgam. Condolences to their families. At the end of the day, its people of J&K who pay with their lives because of GOI's ill thought out policies.
— Mehbooba Mufti (@MehboobaMufti) October 29, 2020
സംഭവത്തില്‍ കൊലപാതകത്തിനു പോലിസ് കേസെടുത്തു. പ്രദേശം വളഞ്ഞതായും ആക്രമണകാരികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലിസ് പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായുണ്ടായ ആക്രമണത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ജൂലൈയില്‍ ബിജെപി നേതാവ് ഷെയ്ഖ് വസീമും പിതാവും സഹോദരനും ബന്ദിപോറയില്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മാസത്തിനുശേഷം കുല്‍ഗാമില്‍ ഒരു ബിജെപി സര്‍പഞ്ചിനെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
3 BJP Workers Killed In Terrorist Attack In Jammu And Kashmir's Kulgam
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT