Sub Lead

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു; അഞ്ച് സൈനികരെ വധിച്ചെന്ന പാക് വാദം ഇന്ത്യ തള്ളി

ഉറി, രജൗധരി തുടങ്ങിയ നിയന്ത്രണ രേഖയിലെ മേഖലകളിലാണ് ശക്തമായ വെടിവെയ്പ്പുണ്ടായത്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു; അഞ്ച് സൈനികരെ വധിച്ചെന്ന പാക് വാദം ഇന്ത്യ തള്ളി
X

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്ന് പാകിസ്താന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചു. നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് രൂക്ഷമായ വെടിവയ്പുണ്ടായത്. ഇന്ത്യ നല്‍കിയ തിരിച്ചടിയിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്.അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചതായി പാകിസ്താന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം, ഇന്ത്യ തള്ളിയിട്ടുണ്ട്.

ഉറി, രജൗധരി തുടങ്ങിയ നിയന്ത്രണ രേഖയിലെ മേഖലകളിലാണ് ശക്തമായ വെടിവെയ്പ്പുണ്ടായത്.തുടര്‍ന്നാണ് ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയിലാണ് മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടത്.അതേസമയം, അഞ്ച് ഇന്ത്യന്‍ സൈനികരെ വധിക്കുകയും നിരവധി സൈനികര്‍ക്ക് പരിക്ക് പറ്റുകയും ചെയ്‌തെന്ന പാക് വാദം ഇന്ത്യ തള്ളി.




Next Story

RELATED STORIES

Share it