Sub Lead

മാലിന്യക്കൂഴിയില്‍ മൂന്നുവയസ്സുകാരന്റെ മൃതദേഹം; ബിഹാറില്‍ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു

മാലിന്യക്കൂഴിയില്‍ മൂന്നുവയസ്സുകാരന്റെ മൃതദേഹം; ബിഹാറില്‍ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു
X

പട്‌ന: മാലിന്യക്കുഴിയില്‍ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ബിഹാറില്‍ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു. പട്‌നയിലെ സ്വകാര്യ സ്‌കൂളിനാണ് രോഷാകുലരായ നാട്ടുകാര്‍ തീയിട്ടത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കാണാതായ കുട്ടിയുടെ കുടുംബം തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിലെത്തിയപ്പോള്‍ അധികൃതര്‍ വ്യക്തമായ ഉത്തരം നല്‍കാതിരുന്നത് സംശയത്തിനിടയാക്കി. കുടുംബാംഗങ്ങള്‍ നടത്തിയ തിരിച്ചിലിലാണ് സ്‌കൂള്‍ പരിസരത്ത് മാലിന്യക്കുഴിയില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പ്രദേശവാസികളും പോലിസും സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി പട്‌ന പോലിസ് സൂപ്രണ്ട് ചന്ദ്രപ്രകാശ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടി സ്‌കൂളിലേക്ക് കയറുന്നത് കാണുന്നുണ്ട്. എന്നാല്‍, ഒരു ഘട്ടത്തിലും സ്‌കൂള്‍ പരിസരത്ത് നിന്ന് പുറത്തേക്ക് പോവുന്നത് കാണാനില്ല. മൃതദേഹം ഒളിപ്പിച്ചത് ക്രിമിനല്‍ ഉദ്ദേശ്യം കാണിക്കുന്നതിനാല്‍ കൊലപാതക കേസായി ഞങ്ങള്‍ അന്വേഷിക്കും. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുന്നതായും ചന്ദ്രപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെയാണ് കുട്ടിയുടെ കുടുംബവും സമുദായ അംഗങ്ങളും പ്രതിഷേധവുമായെത്തിയത്. നിരവധി വാഹനങ്ങളും സ്‌കൂളിന്റെ മതിലുകളുടെ ഭാഗങ്ങളും സമരക്കാര്‍ അഗ്‌നിക്കിരയാക്കി. രോഷാകുലരായ ജനക്കൂട്ടം സ്‌കൂളിലേക്കുള്ള റോഡുകളും ഉപരോധിച്ചു.

Next Story

RELATED STORIES

Share it