Sub Lead

പ്രവാചക-ഇസ് ലാം വിരുദ്ധ പരാമര്‍ശം; ഹിന്ദു സന്യാസിക്കെതിരേ മഹാരാഷ്ട്രയില്‍ 67 കേസുകള്‍

പ്രവാചക-ഇസ് ലാം വിരുദ്ധ പരാമര്‍ശം; ഹിന്ദു സന്യാസിക്കെതിരേ മഹാരാഷ്ട്രയില്‍ 67 കേസുകള്‍
X

മുംബൈ: പ്രവാചകന്‍ മുഹമ്മദ് നബിക്കും ഇസ് ലാമിനുമെതിരേ വിദ്വേഷപരാമര്‍ശം നടത്തിയതിന് ഹിന്ദു സന്ന്യാസി മഹന്ത് രാംഗിരി മഹാരാജിനെതിരേ സംസ്ഥാനത്താകെ 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബോംബെ ഹൈക്കോടതി അറിയിച്ചു. നാസിക്കില്‍ നടന്ന ഒരു പരിപാടിയില്‍ ഇസ്‌ലാമിനും പ്രവാചകനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മഹാരാഷ്ട്ര സര്‍ക്കാരാണ് ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്ത രാംഗിരി മഹാരാജിന്റെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ആക്ഷേപകരമായ വസ്തുക്കള്‍ സൈബര്‍ െ്രെകം പോലിസ് നീക്കം ചെയ്യുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

രാമഗിരി മഹാരാജിനെതിരേ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വേദി പങ്കിട്ടതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയെ എതിര്‍ത്താണ് മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറല്‍ ഡോ. ബീരേന്ദ്ര സറഫ് ഇക്കാര്യം അറിയിച്ചത്. 2014 മുതല്‍ സാമുദായിക സംഭവങ്ങളില്‍ കുത്തനെ വര്‍ധനയുണ്ടായെന്നും വ്യവസ്ഥാപിതമായ ഇസ്‌ലാമോഫോബിക് പ്രചാരകരെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ സംരക്ഷിക്കുകയും സംരക്ഷിക്കുകയാണെന്നും അതുവഴി ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കും കലാപങ്ങള്‍ക്കും മുസ് ലിംകളെ ബഹിഷ്‌കരിക്കലിലേക്കും കാരണമാവുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ മുഹമ്മദ് വാസി സെയ്ദ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയാണ് പരിഗണിച്ചത്. രാമഗിരി മഹാരാജിനെതിരേ നടപടിയെടുക്കുന്നതിന് പകരം ഷിന്‍ഡെ അദ്ദേഹത്തോടൊപ്പം വേദി പങ്കിടുകയും സംസ്ഥാനത്ത് സന്യാസിമാര്‍ സംരക്ഷിക്കപ്പെടുമെന്ന് പ്രസ്താവന നടത്തുകയും ചെയ്തതായി ഹരജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന്‍ ഇജാസ് നഖ്‌വി വാദിച്ചു.

അതുപോലെ, ബിജെപി എംഎല്‍എ നിതേഷ് റാണെയുടെ പ്രകോപനപരമായ പ്രസംഗങ്ങളും അദ്ദേഹത്തിനെതിരേ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നഖ്‌വി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, രാമഗിരി മഹാരാജിന്റെ വീഡിയോകള്‍ നീക്കം ചെയ്യാനും റാണെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുമുള്ള ഹരജികള്‍ ഇതിനകം തന്നെ പരിഗണിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ രേവതി മൊഹിതേദേരെ, പൃഥ്വിരാജ് ചവാന്‍ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, വിദ്വേഷ പ്രസംഗത്തില്‍ നിന്ന് തടയാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും എന്നാല്‍, പോലിസ് നടപടിയെടുക്കുകയും അവര്‍ക്ക് കഴിയുന്നിടത്തെല്ലാം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുകയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 'അവര്‍ (ഏകനാഥ് ഷിന്‍ഡെയും രാമഗിരിയും) ഒരു വേദി പങ്കിടുന്നു എന്നതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഇതിനര്‍ഥമില്ല. നിങ്ങള്‍ ദുരുപയോഗം കാണിക്കണം. ലംഘനമുണ്ടെങ്കില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

രാമഗിരി മഹാരാജിനെതിരെ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സപ്തംബര്‍ 19 വരെ 67 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡോ. ബീരേന്ദ്ര സറഫ് ഹരജിയെ എതിര്‍ത്ത് പറഞ്ഞു. ഹരജിയിലെ പ്രതിപ്പട്ടികയില്‍ നിന്ന് മുഖ്യമന്ത്രിയുടെ പേര് നീക്കം ചെയ്യണമെന്ന് ഹരജിക്കാരുടെ മേല്‍ ചെലവ് ചുമത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 17ന് ബെഞ്ച് ഹരജി വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it