Sub Lead

ഒറ്റദിവസം 69 യുക്രെയ്ന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് റഷ്യ

ഒറ്റദിവസം 69 യുക്രെയ്ന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് റഷ്യ
X
ക്രെംലിന്‍: കഴിഞ്ഞ ദിവസം മാത്രം 69 യുക്രേനിയന്‍ ഡ്രോണുകളും 13 ഹിമര്‍സ് റോക്കറ്റുകളും വെടിവച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രേനിയന്‍ സൈന്യം റഷ്യന്‍ സ്ഥാനങ്ങള്‍ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കുപ്യാന്‍സ്‌ക് പ്രദേശത്ത് ആറ് ആക്രമണങ്ങള്‍ തടഞ്ഞതായും സൈന്യം അറിയിച്ചു. ബ്രയാന്‍സ്‌ക്, ബെല്‍ഗൊറോഡ് എന്നിവയുള്‍പ്പെടെ നിരവധി റഷ്യന്‍ അതിര്‍ത്തികളിലെ യുക്രെയ്ന്‍ ഷെല്ലാക്രമണങ്ങളില്‍ നിരവധി വീടുകളും മറ്റു തകര്‍ന്നിട്ടുണ്ട്. അതേസമയം, യുക്രെയ്‌നിലെ ഖാര്‍കിവില്‍ റഷ്യന്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. നഗരമധ്യത്തിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായും 17 പേര്‍ക്ക് പരിക്കേറ്റതായും ഗവര്‍ണര്‍ ഒലെഗ് സിനെഗുബോവ് പറഞ്ഞു.

രണ്ട് എസ് 300 മിസൈലുകളാണ് നഗരത്തില്‍ പതിച്ചതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുക്രെയ്‌നിലുടനീളം റഷ്യ നടത്തിയ കനത്ത മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ മരണസംഖ്യ കുത്തനെ ഉയര്‍ന്നു. 100 ലധികം പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ ഒരു പുതിയ റിപോര്‍ട്ടില്‍ പറഞ്ഞു. കഴിഞ്ഞ മാസം സിവിലിയന്‍ മരണങ്ങളില്‍ 26.5 ശതമാനം വര്‍ധനവുണ്ടായെന്നും നവംബറില്‍ 468 ആയിരുന്നത് ഡിസംബറില്‍ 592 ആയി ഉയര്‍ന്നതായും യുക്രെയിനിലെ യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്ററിങ് മിഷന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it