Sub Lead

ആദിവാസി കോളനികളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് 7 ലക്ഷം പിഴ

ആദിവാസി കോളനികളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് 7 ലക്ഷം പിഴ
X

ഇടുക്കി: ഇടുക്കിയിലെ ആദിവാസി കോളനികളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് പിഴ ചുമത്തി ജില്ലാ കലക്ടര്‍. വെളിച്ചെണ്ണ ഉപയോഗിച്ച് വെണ്ണിയാനി ഊരിലെ 60 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. കേരശക്തി എന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സ്റ്റാര്‍ ഫുഡ്‌സ് എന്ന കമ്പനിക്കാണ് പിഴ. 7 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണയില്‍ മായം കണ്ടെത്തിയത്. തുടര്‍ന്ന് കമ്പനിയുടെ ഉടമ ഷിജാസിനെതിരേ പിഴ ചുമത്തുകയായിരുന്നു. 15 ദിവസത്തിനകം പിഴയൊടുക്കണമെന്നാണ് കമ്പനിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Next Story

RELATED STORIES

Share it