- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യതലസ്ഥാനത്ത് കൊടുംക്രൂരത; 90 കാരിയെ 33കാരന്‍ ക്രൂരബലാല്‍സംഗത്തിനിരയാക്കി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തുനിന്ന് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത. 90 വയസ്സുകാരിയെ ഫാമിലേക്ക് കൊണ്ടുപോയി നിരവധി തവണ ബലാല്‍സംഗം ചെയ്തതായാണു റിപോര്‍ട്ട്. ഡല്‍ഹിയിലെ ചാവ്ല ഗ്രാമത്തിലെ നസഫ്ഗഡില്‍ തിങ്കളാഴ്ചയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. വൈകീട്ട് അഞ്ചോടെ പ്രതി പതിവായി പാല്‍ കൊണ്ടുവരുന്നയാള്‍ ഇല്ലെന്നും പാല്‍ ലഭിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോവാമെന്നും പറഞ്ഞാണ് വയോധികയെ കൊണ്ടുപോയത്. എന്നാല്‍, കന്നുകാലികളെ വളര്‍ത്തുന്ന ഫാം ഏരിയയിലെത്തിച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു. തനിക്ക് മുത്തശ്ശിയുടെ പ്രായമുണ്ടെന്ന് സ്ത്രീ
കരഞ്ഞു പറഞ്ഞെങ്കിലും പ്രതി പിന്‍മാറിയില്ല. തടയാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി ആക്രമിക്കുകയും ഒന്നിലധികം തവണ ബലാല്‍സംഗം ചെയ്യുകയും ചെയ്‌തെന്നാണു പരാതി. സ്ത്രീ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തുകയും പ്രതിയെ പിടികൂടി പോലിസിലേല്‍പ്പിക്കുകയും ചെയ്തു. വയോധികയ്ക്കു രക്തസ്രാവമുണ്ടായി. വയോധികയുടെ മകനെ വിളിച്ചുവരുത്തി പ്രദേശവാസികള്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. വൈദ്യപരിശോധനാ റിപോര്‍ട്ടില്‍ വയോധികയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും മുറിവുകളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (ലൈംഗികാതിക്രമം), 323 (ഉപദ്രവിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഡല്‍ഗി പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. റെവ്ല ഖാന്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന സോനു(33)വാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വയോധികയെ ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മാലിവാള്‍, അംഗം വന്ദനാ സിങ് എന്നിവര്‍ ഇരയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ആറ് മാസം പ്രായമുള്ള പെണ്‍കുട്ടി മുതല്‍ 90 വയസ്സുള്ള സ്ത്രീ വരെ ഡല്‍ഹിയില്‍ സുരക്ഷിതരല്ലെന്ന് സ്വാതി മാലിവാള്‍ പറഞ്ഞു. ഇരയെ സന്ദര്‍ശിച്ചു. അവര്‍ വളരെ ധൈര്യമുള്ള സ്ത്രീയാണ്. അവള്‍ക്ക് നീതി ലഭിക്കുമെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തും. ഈ കേസ് വേഗത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. ആറുമാസത്തിനുള്ളില്‍ നീതി നടപ്പാക്കണമെന്നും അവര്‍ പറഞ്ഞു.
90-year-old woman raped multiple times, brutally thrashed in Delhi's Chhawla village
RELATED STORIES
ജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMT