- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എക്‌സൈസ് വകുപ്പിന് 9 എംഎം പിസ്റ്റള്‍ വാങ്ങും: മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്‍സ്‌പെക്ടര്‍മാര്‍ മുതലുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ 9 എം എം പിസ്റ്റള്‍ വാങ്ങും.
നിലവില്‍ എക്‌സൈസ് വകുപ്പില്‍ ഉപയോഗിച്ചു വരുന്ന 32 എംഎം പിസ്റ്റളുകള്‍ കാലഹരണപ്പെട്ടതാണെന്നും ഭാവിയില്‍ ഈ പിസ്റ്റളുകള്‍ക്ക് വേണ്ട തിരകള്‍ ലഭ്യമാകാതെ വരുമെന്നും പിസ്റ്റള്‍ സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമുള്ളതും നിലവാരവമുള്ളതുമായ 9എം.എം പിസ്റ്റള്‍ ഓട്ടോ വാങ്ങാനുള്ള ശുപാര്‍ശയില്‍ തീരുമാനമെടുത്തത്.
നേരത്തെ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ .32 എംഎം മോഡല്‍ പിസ്റ്റള്‍ മാത്രമാണ് ലഭ്യമായിരുന്നത്. അതിനാലാണ് എക്‌സൈസ് വകുപ്പ് ആ മോഡല്‍ പിസ്റ്റള്‍ വാങ്ങിയത്. ഇഷാപുരിലെ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിലവില്‍ 9എം.എം പിസ്റ്റള്‍ ഓട്ടോ ലഭ്യമാണ്. ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡിനോടും ഇഷാപുര്‍ ഓര്‍ഡന്‍സ് ഫാക്ടറിയോടും ഈ പിസ്റ്റളുകള്‍ വാങ്ങാനുള്ള പെര്‍ഫോമ ഇന്‍വോയിസ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡിലും ഓര്‍ഡന്‍സ് ഫാക്ടറിയിലും സമര്‍പ്പിക്കുന്നതിനായി, 9എം.എം പിസ്റ്റള്‍ ഉപയോഗിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താനും എക്‌സൈസ് വകുപ്പിന് 9എം.എം പിസ്റ്റള്‍ വാങ്ങാന്‍ ലൈസന്‍സിന്റെ ആവശ്യമില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ പിസ്റ്റളുകള്‍ വാങ്ങുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചു.
RELATED STORIES
പത്മശ്രീ പ്രദീപ്താനന്ദ്ജിക്കെതിരേ പീഡനക്കേസ്; പിന്തുണയുമായി ബിജെപി
28 Jun 2025 1:53 AM GMTജന്മാവകാശ പൗരത്വത്തില്‍ ട്രംപിന് അനുകൂലവിധി
28 Jun 2025 1:15 AM GMTഅഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
28 Jun 2025 1:11 AM GMTപുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉല്‍സവത്തിനിടെ തിക്കുംതിരക്കും;...
27 Jun 2025 5:52 PM GMTവെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ഞെട്ടല്‍; സൂപ്പര്‍താരത്തിനെതിരേ ലൈംഗിക...
27 Jun 2025 5:38 PM GMTവി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
27 Jun 2025 4:20 PM GMT