Sub Lead

ഡല്‍ഹി കത്തിയെരിയുമ്പോഴും ഹിന്ദു യുവതിയുടെ വിവാഹത്തിന് കാവലായി മുസ്‌ലിം അയല്‍ക്കാര്‍

സംഘര്‍ഷം മൂലം വിവാഹം മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായ സമയത്താണ് അയല്‍ക്കാരായ മുസലിം സഹോദരങ്ങള്‍ സഹായത്തിനെത്തിയതെന്ന് 23കാരിയായ സാവിത്രി പ്രസാദ് പറയുന്നു. കലാപത്തിന്റെ ഏറ്റവും ഭീകര മുഖം ദൃശ്യമായ ചാന്ദ് ബാഗില്‍ ബുധനാഴ്ചയാണ് നന്മ വറ്റാത്ത ഡല്‍ഹിയുടെ മറ്റൊരു മുഖം ദൃശ്യമായത്.

ഡല്‍ഹി കത്തിയെരിയുമ്പോഴും ഹിന്ദു യുവതിയുടെ വിവാഹത്തിന് കാവലായി മുസ്‌ലിം അയല്‍ക്കാര്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗല്ലികളില്‍ സംഘപരിവാര അക്രമിക്കൂട്ടം കൊലയും കൊള്ളിവയ്പുമായി അഴിഞ്ഞാടിയപ്പോള്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ് ബാഗില്‍ ഹിന്ദു യുവതിയുടെ വിവാഹത്തിന് കാവലൊരുക്കുകയായിരുന്നു മുസ്‌ലിം അയല്‍ക്കാര്‍. സംഘര്‍ഷം മൂലം വിവാഹം മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായ സമയത്താണ് അയല്‍ക്കാരായ മുസലിം സഹോദരങ്ങള്‍ സഹായത്തിനെത്തിയതെന്ന് 23കാരിയായ സാവിത്രി പ്രസാദ് പറയുന്നു. കലാപത്തിന്റെ ഏറ്റവും ഭീകര മുഖം ദൃശ്യമായ ചാന്ദ് ബാഗില്‍ ബുധനാഴ്ചയാണ് നന്മ വറ്റാത്ത ഡല്‍ഹിയുടെ മറ്റൊരു മുഖം ദൃശ്യമായത്.

വിവാഹത്തിനുള്ള അവസാന ഒരുക്കങ്ങള്‍ക്കിടെയാണ് തെരുവില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ചാന്ദ് ബാഗില്‍ ചൊവ്വാഴ്ച സ്ഥിതിഗതികള്‍ സുഖകരമായിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ ഇത്രയധികം കൈവിട്ട് പോകുമെന്ന് സാവിത്രിയുടെ കുടുംബം കരുതിയിരുന്നില്ല. വിവാഹദിനത്തില്‍ ചാന്ദ് ബാഗിലേക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ബന്ധുക്കള്‍. വരനും കുടുംബത്തിനും സാവിത്രിയുടെ വീട്ടിലേക്ക് എത്താന്‍ സാധിക്കാത്ത സ്ഥിതിയുമായതോടെ വിവാഹം നീട്ടി വയ്ക്കാനും വിവാഹചടങ്ങുകള്‍ ചാന്ദ് ബാഗിലെ കൊച്ചുവീട്ടില്‍ നടത്താനും സാവിത്രി പ്രസാദിന്റെ രക്ഷിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ മുസ്‌ലിം സഹോദരങ്ങള്‍ ധൈര്യം പകരുകയും കൂടെ നില്‍ക്കുകയും ചെയ്തതായി സാവിത്രി പ്രസാദ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ചുറ്റും കല്ലേറും അക്രമവും നടന്നപ്പോള്‍ മുസ്‌ലിം സഹോദരര്‍ തന്റെ വിവാഹത്തിന് കാവലായി എത്തിയെന്നും സാവിത്രി വ്യക്തമാക്കി. വീട്ടുകാര്‍ തളര്‍ന്നുപോയ അവസരത്തില്‍ വരനെയും കുടുംബക്കാരെയും കലാപാന്തരീക്ഷം വകവയ്ക്കാതെ സാവിത്രിയുടെ വീട്ടിലെത്തിക്കാനും അയല്‍ക്കാരായ മുസ്‌ലിം സഹോദരര്‍ മുന്നില്‍നിന്നു. ചടങ്ങുകള്‍ നടക്കുന്ന വീട്ടില്‍ നിന്ന് കുറച്ച് ദൂരം അകലെ യുദ്ധാന്തരീക്ഷമായിരുന്നുവെന്നും സാവിത്രിയുടെ പിതാവ് ഓര്‍ക്കുന്നു. വീടിന് മുകളില്‍ ചെന്ന് നോക്കിയപ്പോള്‍ചുറ്റുപാടും നിന്ന് പുക ഉയരുന്നതാണ് കണ്ടത്. വര്‍ഷങ്ങളായ മുസ്‌ലിം വിഭാഗത്തിലുള്ളവരുമായി അയല്‍പക്കം പങ്കിടുന്നവരാണ് ഭോപ്‌ഡെ പ്രസാദും കുടുംബവും. ഈ അക്രമത്തിന് പിന്നിലുള്ളവര്‍ ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ല, എന്തായാലും അത് തങ്ങളുടെ അയല്‍ക്കാരല്ലെന്ന് പ്രസാദ് ഭോപ്‌ഡെ പറയുന്നു. ഇവിടെ ഹിന്ദുക്കള്‍ക്കും മുസ് ലിംകള്‍ക്കും ഇടയില്‍ ശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

അവളെ ഓര്‍ത്ത് ഞങ്ങളുടെ ഹൃദയം വേദനിച്ചു, സന്തോഷമായി ഇരിക്കേണ്ടവള്‍ വീട്ടില്‍ കരഞ്ഞ് കൊണ്ട് ഇരിക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ?' അയല്‍വാസികളിലൊരാളായ സമീന ബീഗം പറഞ്ഞു.

കടകള്‍ അടഞ്ഞ നിലയിലായിരുന്നു. എല്ലാവരും ഭീതിയുടെ അന്തരീക്ഷത്തിലുമായിരുന്നു. എന്നാല്‍ വരനെ സാവിത്രിയുടെ വീട്ടിലേക്ക് വഴികാട്ടിയത് അയല്‍വക്കത്തുള്ളവരാണെന്ന് സാവിത്രി വ്യക്തമാക്കി. വിവാഹം മുടങ്ങുമോയെന്ന് ഭയന്ന സാവിത്രിയുടെ കുടുംബത്തിന് ആശ്വാസവാക്കുകളുമായി അയല്‍വാസികള്‍ എത്തി. വരന്‍ വരുമ്പോഴും വിവാഹ ചടങ്ങുകള്‍ നടക്കുമ്പോഴും അനുഗ്രഹിക്കാനായിഅയല്‍ക്കാര്‍ എത്തിയെന്ന് സാവിത്രി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

സാവിത്രിയുടെ ബരാത്തിനും കലാപത്തിനിടയിലും കാവലായി അയല്‍ക്കാരെത്തി. മതത്തിന്റെ പേരില്‍ ആയിരുന്നില്ല കലാപം, എന്നാല്‍ അത് അങ്ങനെ വരുത്തി തീര്‍ക്കുകയായിരുന്നെന്നും പ്രസാദ് ഭോപ്‌ഡെ പറയുന്നു. ചാന്ദ് ബാഗില്‍ ഹിന്ദു മുസ്‌ലിം സമുദായത്തിലുള്ളവര്‍ ഐക്യത്തോടെയാണ് താമസിക്കുന്നതെന്നും പ്രസാദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it