Sub Lead

തന്നെപ്പറ്റി ഒരു മുൻ വിധിയും ആർക്കും വേണ്ട; ഇരുപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടുപോകും: എ എൻ ഷംസീര്‍

രാഷ്ട്രീയ പ്രവര്‍ത്തനം വെറും കക്ഷിരാഷ്ട്രീയം മാത്രമല്ല. രാഷ്ട്രീയം പറയേണ്ട ഘട്ടം വരുമ്പോൾ രാഷ്ട്രീയം പറയും.

തന്നെപ്പറ്റി ഒരു മുൻ വിധിയും ആർക്കും വേണ്ട; ഇരുപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടുപോകും: എ എൻ ഷംസീര്‍
X

തിരുവനന്തപുരം: സ്പീക്കര്‍ പദവിയുടെ മഹത്വത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍. മുന്‍ സ്പീക്കര്‍മാരില്‍ നിന്നെല്ലാം ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കും. ഇരുപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടുപോകുമെന്നും ഷംസീര്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റും. രാഷ്ട്രീയ പ്രവര്‍ത്തനം വെറും കക്ഷിരാഷ്ട്രീയം മാത്രമല്ല. രാഷ്ട്രീയം പറയേണ്ട ഘട്ടം വരുമ്പോൾ രാഷ്ട്രീയം പറയും. തന്നെപ്പറ്റി ഒരു മുൻ വിധിയും ആർക്കും ഉണ്ടാവേണ്ടതില്ലെന്നും ഷംസീര്‍ പറഞ്ഞു.

മന്ത്രിയായിരുന്ന എംവി ഗോവിന്ദന്‍റെ രാജിവെക്കുമെന്നുറപ്പായതോടെ പകരം മന്ത്രിയാര് എന്ന ചോദ്യം കുറച്ചുദിവസമായി രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. എംബി രാജേഷിന്‍റെയും എഎന്‍ ഷംസീറിന്‍റെയും പേര് മുന്നിലുണ്ടായിരുന്നെങ്കിലും സ്പീക്കറുടെ സ്ഥാനത്തേക്ക് ഷംസീറിനെ പരിഗണിച്ച തീരുമാനം അപ്രതീക്ഷിതമായി.

എംവി ഗോവിന്ദന്‍ ഒഴിയുന്ന സ്ഥാനത്തേക്ക് കണ്ണൂരില്‍ നിന്നൊരു നേതാവ് മന്ത്രിസ്ഥാനത്തേക്ക് വരുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് വരുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഷംസീര്‍ എംഎല്‍എയാകുന്നത്. അതുകൊണ്ടുതന്നെ മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന് ഉറപ്പായിരുന്നു.

എന്നാല്‍, എംപിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എംബി രാജേഷിനേയും പാര്‍ട്ടിക്ക് അവഗണിക്കാനാകുമായിരുന്നില്ല. നേരത്തെ എംബി രാജേഷിനെ സ്പീക്കറാക്കി ഒതുക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it