Sub Lead

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം യൂറോപ്പിലും കണ്ടെത്തി

ഏറെ അപകടകാരിയായ കൊവിഡ് വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം യൂറോപ്പിലും കണ്ടെത്തി
X

ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം ലോകത്തെ ഭീതിയിലാക്കി യൂറോപ്പിലും കണ്ടെത്തി. ബെല്‍ജിയത്തിലാണ് ആദ്യ വകഭേദം വന്ന വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈജിപ്റ്റില്‍ നിന്നെത്തിയ യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഏറെ അപകടകാരിയായ കൊവിഡ് വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. യുകെ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ജപ്പാന്‍,സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് വിലക്കേര്‍പ്പെടുത്തിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരും.വ്യാപനശേഷിയും തീവ്രതയും കൂടിയതാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 77 പേരിലാണ് ഇതുവരെ അവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പിന്നാലെ ബോട്‌സ്വാനയില്‍ മൂന്ന് കേസുകളും ഹോങ്കോങില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നവരില്‍ പരിശോധനക്കും കര്‍ശന നിരീക്ഷണത്തിനുമാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ കൊവിഡ് രോഗികളുടെ സാമ്പിളുകള്‍, വകഭേദത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരിക്കുന്ന ലാബുകളിലേക്ക് അയക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ വകഭേദം സ്വഭാവിക പ്രതിരോധ ശേഷിയേയോ വാക്‌സിനിലൂടെ നേടിയ പ്രതിരോധ ശേഷിയോയെ തകര്‍ത്ത് രോഘം വരുത്താന്‍ ശേഷിയുള്ളതാണെന്ന് ഐംസിലെ ഡോ. സഞ്ജയ് റായ് പറഞ്ഞു.

Next Story

RELATED STORIES

Share it