Sub Lead

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; കാസര്‍കോഡ് മൂന്ന് സ്ത്രീകള്‍ മരിച്ചു

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; കാസര്‍കോഡ് മൂന്ന് സ്ത്രീകള്‍ മരിച്ചു
X

കാസര്‍കോഡ്: കാഞ്ഞങ്ങാട് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മൂന്ന് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ്(63), ചിന്നമ്മ(68), ഏയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് അപകടം. കള്ളാറില്‍ വിവാഹചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെയാണ് അപകടം. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്ത് നിന്ന് വന്ന ട്രെയിന്‍ മൂന്ന് പേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.



Next Story

RELATED STORIES

Share it